കീര്‍ത്തി സുരേഷിന്റെ ഒരു നല്ല ഗുണം
1 min readകീര്‍ത്തി സുരേഷിനെ കുറിച്ച് പറയുമ്പോള്‍ അമ്മ മേനകയ്ക്ക് നൂറ് നാവാണ്. ഒരു കാലത്ത് മേനക തിളങ്ങി നിന്നതുപോലെയാണ് ഇപ്പോള്‍ തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം കീര്‍ത്തി. മകളുടെ ഒരു നല്ല ഗുണത്തെ കുറിച്ച് മേനക സംസാരിച്ച വീഡിയോ ആണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. കൈവിട്ടുപോയ ഒന്നിനെയും കുറിച്ചോര്‍ത്ത് കീര്‍ത്തി വിഷമിക്കാറില്ല. അക്കാര്യത്തില്‍ വളരെ പോസിറ്റീവാണ്, അത് കീര്ത്തിയ്ക്കുള്ള നല്ല ഗുണമാണെന്നാണ് മേനകയുടെ അഭിപ്രായം. മണിരത്നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വനില്‍ ഒരു റോളിലേക്ക് കീര്‍ത്തിയെ ഫിക്സ് ചെയ്തിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് കാരണം അത് ചെയ്യാന്‍ സാധിച്ചില്ല. അതില്‍ വിഷമിച്ചുവെങ്കിലും നിരാശപ്പെട്ടിട്ടില്ല. അതേസമയം കീര്‍ത്തിക്ക് ആ സിനിമയിലെ റോള്‍ മിസ്സായപ്പോള്‍ ഏറ്റവും അധികം വിഷമിച്ചത് മുത്തശ്ശിയായിരുന്നു. ‘അയ്യോടീ ചെയ്യാന്‍ പറ്റിയില്ലല്ലോ’ എന്ന് മുത്തശ്ശി പറഞ്ഞപ്പോള്‍, ‘കുഴപ്പമില്ല മുത്തശ്ശീ, എനിക്ക് വരാനുള്ളത് എങ്ങനെയും എനിക്ക് തന്നെ വരും. അത് എനിക്കുള്ളതായിരിക്കില്ല’ എന്നായിരുന്നു കീര്‍ത്തിയുടെ മറുപടി. പൊന്നിയന്‍ സെല്വന് വേണ്ടി വിളിച്ച സമയത്ത് കീര്‍ത്തി രജിനികാന്തിന്റെ അണ്ണാത്തെ എന്ന ചിത്രം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. ആ സമയത്ത് തായിലാന്റില്‍ പോയി ഷൂട്ടിങ് ചെയ്യാനുള്ള ഡേറ്റ് കീര്‍ത്തിയ്ക്ക് ഉണ്ടായിരുന്നില്ല. രജിനികാന്തിന്റെ അണ്ണാത്തെ മിസ്സാക്കാനും പറ്റില്ല. അത്രയും വലിയ രജിനി ഫാന്‍ ആണ് കീര്‍ത്തി. കോളേജ് പഠനകാലത്ത് പരീക്ഷപോലും കട്ട് ചെയ്ത് രജിനി സാറിനെ കാണാന്‍ വന്നിട്ടുണ്ടെന്നും മേനക പറയുന്നു.