ആരാധനാലയത്തിന്റെ ശൌചാലയത്തില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, യുവാവ് പിടിയില്‍

1 min read

കോട്ടയം : സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആരാധനാലയത്തിലെ ശൗചാലയത്തില്‍ കയറ്റി പീഡിപ്പിച്ച യുവാവ് പിടിയില്‍. വെള്ളൂര്‍ വടകര സ്വദേശി 18 കാരനായ അന്‍സിലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് അന്‍സിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

കടുത്തുരുത്തിയിലെ ഒരു ആരാധനാലയത്തിലെ ശൌചാലയത്തില്‍ വച്ചാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തന്നെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രരകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ് ഐ എസ് കെ സജിമോന്‍, എ എസ് ഐ റെജി, വനിതാ സി പി ഒ തുളസി എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts:

Leave a Reply

Your email address will not be published.