സി.എം.കൃഷ്ണനുണ്ണി അനുസ്മരണവും
രൈക്വ ഋഷി പുരസ്കാര സമര്‍പ്പണവും 24 ന്
1 min read
കോഴിക്കോട് : ബി.ജെ.പി. ദേശീയ കൗണ്‍സില്‍ അംഗവും റെയ്കി ആചാര്യനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന സി.എം.കൃഷ്ണനുണ്ണിയുടെ എട്ടാം അനുസ്മരണ പ്രഭാഷണവും 12ാമത് രൈക്വ ഋഷി പുരസ്കാര സമര്‍പ്പണവും ഒക്ടോബര്‍ 24ന് നടക്കും. കൃഷ്ണനുണ്ണി അനുസ്മരണ പ്രഭാഷണം ജന്മഭൂമി ന്യൂസ് എഡിറ്ററും പ്രഭാഷകനുമായ എം.ബാലകൃഷ്ണന് നിര്‍വ്വഹിക്കും. രൈക്വഋഷി’ പുരസ്കാരം പരമ്പരാഗത നെല്‍ വിത്ത് സംരക്ഷനും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കര്‍ഷകനുമായ മാനന്തവാടി സ്വദേശി ചെറുവയല്‍ രാമന് ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയര്മാന് എല്‍.ഗിരീഷ് കുമാര്‍ സമ്മാനിക്കും. ഇന്ത്യന്‍ റെയ്കി അസോസിയേഷന്റെ 23ാം വാര്‍ഷിക ദിനത്തില്‍ നടക്കുന്ന ഈ ചടങ്ങില്‍ സംസ്കൃതതാളിയോല ഗവേഷകനും സംഗീതജ്ഞനുമായ ഡോ.ജി.സുദേവ് ജി കൃഷ്ണ ശര്മ്മനെ ആദരിക്കുകയും ചെയ്യും. 2022 ഒക്ടോബര്‍ 24ന് വൈകീട്ട് 3ന് ഹോട്ടല്‍ അളകാപുരിയിലാണ് ചടങ്ങ് നടക്കുന്നത്. ക്യാപ്ടന് ഡോ.എം.ലക്ഷ്മീകുമാരി (2007), മഹാകവി അക്കിത്തം (2008), പ്രൊഫ. വാസുദേവന്‍ പോറ്റി (2009), ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ (2010), വി. എം.സി.ശങ്കരന് നമ്പൂതിരി (2011), സായിറാം ഭട്ട് (2012), സുമംഗലാ ദേവി (2013), കെ.ബി.ശ്രീദേവി (2014), ഡോ.ധനഞ്ജയ് സഗ്ദേവ് (2015), ഡോ.കെ.കെ.മുഹമ്മദ് (2017), നാട്യാചാര്യന് മനു മാസ്റ്റര്‍ (2019) എന്നിവരാണ് മുന്‍ വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍.