നിയന്ത്രണം തെറ്റി കാര്‍ പോസ്റ്റിലിടിച്ചു,
ഒറ്റപ്പാലത്ത് ഒന്‍പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

1 min read

പാലക്കാട്: ഒറ്റപ്പാലത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസ്സുകാരി മരിച്ചു.പുലര്‍ച്ചെ 12.20 ഓടെയായിരുന്നു സംഭവം. ശ്യാം – ചിത്ര ദമ്പതികളുടെ മകള്‍ പ്രജോഭിതയാണ് മരിച്ചത്. നിയന്ത്രണം തെറ്റിയ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന മറ്റ് ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ദീപാവലി അവധിക്കായി കോയമ്പത്തൂരില്‍ നിന്ന് എത്തിയ സുഹൃത്തുക്കളുമായി പട്ടാമ്പിയിലേക്ക് പോവും വഴിയാണ് അപകടമുണ്ടായത്.

Related posts:

Leave a Reply

Your email address will not be published.