മലയാളികളെ കരയിച്ച കാഴ്ച

1 min read

പത്മരാജന്‍, ഭരതന്‍ എന്നിവരുടെ ശിഷ്യനായിരുന്ന ബ്ലെസി ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്നത് കാഴ്ച എന്ന ചിത്രത്തിലൂടെയാണ്. അദ്ദേഹത്തിന്റെ കന്നി ചിത്രം തന്നെ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ലിസ്റ്റുകളില്‍ ഒന്നായി മാറാന്‍ സാധിച്ചു. സ്വന്തമായി പേന കയ്യിലെടുത്ത് ഒരു വാചകം പോലും എഴുതാന്‍ ധൈര്യമില്ലാതിരുന്ന തന്നെകൊണ്ട് കാഴ്ച എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിപ്പിച്ചത് മമ്മൂക്കയായിരുന്നു. മമ്മൂട്ടി നല്‍കിയ ആത്മവിശ്വാസത്തിന്റെ പുറത്താണ് താന്‍ ആ കഥ എഴുതിയതെന്ന് ബ്ലെസി പറഞ്ഞിരുന്നു..

ഇന്നും മലയാളത്തിലെ അടിപൊളി കുടുംബചിത്രങ്ങളിലൊന്നായിട്ടാണ് കാഴ്ച അറിയപ്പെടുന്നത്. മമ്മൂട്ടിക്കൊപ്പം പത്മപ്രിയ, സനുഷ, യഷ് അടക്കമുള്ള താരങ്ങളുടെ പ്രകടവും വിലയരുത്തപ്പെട്ടിരുന്നു.

ഗുജറാത്ത് ഭൂകമ്പത്തെ തുടര്‍ന്ന് ഉറ്റവര്‍ നഷ്ടപ്പെട്ട് സ്വന്തം നാട്ടില്‍ നിന്നും കേരളത്തിലെത്തിയ ഒരു ബാലന്റെ കഥയായിരുന്നു സിനിമയുടെ ഇതിവൃത്തം. കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റര്‍ മാധവനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. മാധവനെ വിടാതെ പിന്തുടര്‍ന്ന പയ്യനെ അദ്ദേഹം സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുന്നതോടെയാണ് കഥ മാറുന്നത്. ഒരു വലിയ ദുരന്തം മനുഷ്യന്മാരെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നുള്ള കാഴ്ച പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ബ്ലെസിയ്ക്ക് കഴിഞ്ഞിരുന്നു. ബ്ലെസി എന്ന സംവിധായകന്റെ പിറവി അവിടെ തുടങ്ങി. തിയറ്ററുകളില്‍ നിന്നും കാഴ്ചയ്ക്ക് ലഭിച്ച പിന്തുണ ബോക്‌സോഫീസില്‍ നിന്നും വലിയ സാമ്പത്തിക വിജയം നേടി കൊടുത്തിരുന്നു. ഈ സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ബ്ലെസിക്ക് ലഭിച്ചിരുന്നു. മികച്ച നടനുള്ള സ്‌റ്റേറ്റ് അവാര്‍ഡ് മമ്മൂട്ടിയ്ക്കായിരുന്നു. ഇത് മാത്രമല്ല മികച്ച ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരവും കാഴ്ചയിലൂടെ സനുഷയും യഷും സ്വന്തമാക്കി.  

Related posts:

Leave a Reply

Your email address will not be published.