കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ മമ്മൂട്ടിയോട് ചെയ്തത്

1 min read

വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് ‘ടര്‍ബോ’. സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ പരിക്കുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂക്ക. സിനിമയുടെ ചിത്രീകരണത്തിനിടെ 70 ഓളം പരിക്കുകള്‍ പറ്റി. സിനിമാഭിനയം എന്നു പറഞ്ഞാല്‍ ദുര്‍ഘടം പിടിച്ച പണിയാണെന്ന് ചില സമയം തോന്നും. എല്ലാത്തിനും കാരണം കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ റോബിയാണ്. അവന്‍ എല്ലായിടത്തും പോയി മമ്മൂക്ക ഭയങ്കര ഹാര്‍ഡ് വര്‍ക്കാണ്, എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ തയാറാണ്, രാത്രിയും പകലുമില്ലാതെ അഭിനയിക്കും എന്നൊക്കെ പറഞ്ഞു. അത് കേട്ടിട്ട് ഇവരും എന്നെ അതുപോലെ കഷ്ടപ്പെടുത്തി. ഇനി അടുത്തത് ആരാണാവോ കഷ്ടപ്പെടുത്താന്‍ വരുന്നത്. എന്നും ടര്‍ബോയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസിനോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ മമ്മൂട്ടി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.