പവിത്രത്തിലെ ആ ക്ലൈമാക്‌സ്
1 min readക്ലൈമാക്‌സ് രംഗത്തിലെ മോഹന്‍ലാലിന്റെ പല്ലുകടി, അറിയാതെ ചെയ്തതല്ല
‘ശ്രീരാഗമോ തേടുന്നു നീ’ എന്ന ഗാനം മലായാളികള്‍ ഇന്നും അവരുടെ മനസ്സില്‍ നൊസ്റ്റാള്‍ജിക് ആയി കൊണ്ടു നടക്കുന്നു. ആ ഒരൊറ്റ പാട്ടു മതി പവിത്രം എന്ന സിനിമ ഓര്‍ക്കാന്‍. സിനിമ ഇറങ്ങി 29 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കയാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മാസ്മരിക കഥാപാത്രങ്ങളിലൊന്നാണ് പവിത്രത്തിലെ ഉണ്ണിക്കൃഷ്ണന്‍ അഥവാ മീനാക്ഷിയുടെ ചേട്ടച്ഛന്‍. പി ബാലചന്ദ്രന്റെ തിരക്കഥയില്‍ ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനിയത്തിയോടുള്ള സ്‌നേഹത്തിന്റെ അനന്തരഫലമായി മനസ്സു തകിടംമറിഞ്ഞ ഒരു അവസ്ഥയിലെത്തുകയാണ് ആ കഥാപാത്രം. ഭ്രാന്തല്ല. ജീവിതത്തിലെ ഒരു സാഹചര്യത്തില്‍ പെട്ടെന്നുണ്ടാകുന്ന ഒരു ഷോക്ക് ആണ്. അത് എങ്ങനെ അവതരിപ്പിക്കണമെന്ന് മോഹന്‍ലാലിന് തുടക്കത്തില്‍ പിടികിട്ടിയില്ല. പിന്നീട് അദ്ദേഹം തന്നെ കൊണ്ടുവന്ന ഒരു ചേഷ്ടയാണ് ആ കഥാപാത്രത്തെ വിജയിപ്പിച്ചത്. ടി കെ രാജീവ് കുമാര്‍ മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പവിത്രത്തിന്റെ ക്ലൈമാക്‌സിലെ മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞിരുന്നു.
പ്രമേയം കൊണ്ട് വ്യത്യസ്തത പുലര്‍ത്തിയിരുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ ഇടയില്‍ പവിത്രം സിനിമയുടെ കഥാപാത്രങ്ങളും രംഗങ്ങളും ഇന്നും ചര്‍ച്ചാ വിഷയമാണ്.
ചിത്രത്തിലെ ക്ലൈമാക്‌സിനെ കുറിച്ച് സംവിധായകന്റെ വാക്കുകളിലൂടെ..
പവിത്രം എന്ന സിനിമയില്‍ ഞങ്ങളെയൊക്കെ ഞെട്ടിച്ച പ്രകടനമായിരുന്നു ചേട്ടച്ഛനായി എത്തിയ മോഹന്‍ലാലിന്റേത്. ലാല്‍ എന്ന നടനെക്കുറിച്ച് കൂടുതലായി ഒന്നും തന്നെ പറയേണ്ട ആവശ്യമില്ല. ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച നടന്‍. ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. പക്ഷേ പവിത്രം എന്ന സിനിമയില്‍ എനിക്ക് വളരെ വലിയ ഒരു എക്‌സ്പീരിയസ് ഉണ്ട്. അതിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിന്റെ സമയമാണ്. ആ സിനിമ കണ്ടിട്ടുള്ളവര്‍ക്ക് അറിയാം അതില്‍ അയാള്‍ക്ക് ഭ്രാന്തല്ല. ജീവിതത്തിലെ ഒരു സാഹചര്യത്തില്‍ പൈട്ടുണ്ടാകുന്ന ഒരു ഷോക്ക് ആണ് അയാള്‍ക്ക് സഭവിച്ചിരിക്കുന്നത്. സന്തോഷ് ശിവന്‍ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. അന്ന് ലാലിനോട് എല്ലാം സംസാരിച്ച് സീനെല്ലാം വിവരിച്ച് കഴിഞ്ഞ് നമ്മള്‍ ക്യാമറ ഒക്കെ സെറ്റ് ചെയ്ത് ഷോട്ട് എടുക്കാന്‍ റെഡിയായി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് എന്റെ അസിസ്റ്റന്റ് ഡയറക്ടറായ ബാലചന്ദ്രന്‍ വന്ന് പറയുത് ലാല്‍ സാര്‍ വിളിക്കുു എന്ന്.
അങ്ങനെ ലാലിനെ പോയി കണ്ടപ്പോള്‍ ലാല്‍ പറഞ്ഞു ‘അണ്ണാ, അണ്ണന്‍ പറഞ്ഞു ഇയാള്‍ക്ക് ഭ്രാന്തല്ല മനസിന്റെ പ്രത്യേകാവസ്ഥയാണ്, എല്ലാം തകിടം മറിഞ്ഞ അവസ്ഥയാണ് എന്നെല്ലാം പറഞ്ഞു പോയി. പക്ഷേ ഇത് അഭിനയിക്കുന്ന കാര്യമെങ്ങനെയാ അതത്ര നിസാരമല്ലല്ലോ, എന്താണ് ഉദ്ദേശിക്കുന്നത്’ എന്നെല്ലാം ചോദിച്ചു. ഇത് ഭ്രാന്തല്ല. മനസിന് പെട്ടെന്നുണ്ടാകുന്ന ഷോക്കിന്റെ ഭാഗമായുണ്ടാകുന്ന അവസ്ഥയാണെന്നും അനിയത്തിയെ ഒരു കുഞ്ഞായി മാത്രമാണ് അയാളുടെ മനസിന് കാണാന്‍ സാധിക്കുന്നത. അത് മാത്രമാണ് അയാളുടെ മനസില്‍ ഉള്ളതെന്നും ഞാന്‍ വീണ്ടും പറഞ്ഞു കൊടുത്തു. പക്ഷേ എിന്നിട്ടും ലാലിന് ആശയക്കുഴപ്പമായിരുന്നു. ഞങ്ങള്‍ ഒന്ന് ഒന്നരമണിക്കൂര്‍ അതിനെ പറ്റി സംസാരിച്ചിരുന്നു. പുള്ളി എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് പഠിക്കുന്ന പോലെയാണ് ഇതും പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്.
അങ്ങനെ കുറേ കഴിഞ്ഞപ്പോള്‍ ലാല്‍ എന്നെ വീണ്ടും വിളിച്ചു. എന്നിട്ട് പുള്ളീടെ മുഖത്തേക്ക് നോക്കൂ അഭിനയിച്ച് കാണിക്കാം എന്ന് പറഞ്ഞു… ഞാന്‍ നോക്കുമ്പോള്‍ പുള്ളി പല്ലു കടിക്കുന്നുണ്ട്… ഞാന്‍ പറഞ്ഞു ഇത് കൊള്ളാല്ലോ ഇതിനൊരു ഡിസ്റ്റര്‍ബന്‍സ് ഉണ്ട്. ഇത് മതി എന്ന്. അങ്ങനെയാണ് ക്ലൈമാക്‌സ് നമ്മള്‍ ഷൂട്ട്് ചെയ്യുന്നത്..
ഈ പല്ലിറുമ്മുക എന്നത് മോഹന്‍ലാല്‍ എന്ന നടന്‍ അറിയാതെ ചെയ്തതല്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ നിരീക്ഷണങ്ങളുടെ ഭാഗമായി അത് ആ സമയത്ത് അവിടെ കോട്രിബ്യൂട്ട്് ചെയ്യാന്‍ കഴിഞ്ഞു എതാണ്. അതുകൊണ്ടാണ് അദ്ദേഹം അഭിനയിക്കുന്ന ഒരു കഥാപാത്രവും മോഹന്‍ലാല്‍ അഭിനയിക്കുകയാണ് എന്ന് നമ്മള്‍ക്ക് തോന്നാത്തത്. അങ്ങനെ എല്ലാ നടന്മാര്‍ക്കും പറ്റില്ല. ഇത്തരം നിരീക്ഷണങ്ങള്‍ ഉള്ളതുകൊണ്ടാണ് കൃത്യമായി ആ കഥാപാത്രത്തിന് അനുയോജ്യമായി ആ സമയത്ത് അത് അദ്ദേഹത്തിന് അവതരിപ്പിക്കാന്‍ സാധിക്കുന്നത്. വളരെ സമൃദ്ധമായൊരു മെമ്മറി ബാങ്ക് അദ്ദേഹത്തിന്റെ മനസിലുണ്ട്. സാധാരണയില്‍ കവിഞ്ഞതില്‍ അപ്പുറത്ത് നിരീക്ഷണപാഠവം ലാലേട്ടന്് ഉണ്ട്. അതിശയിപ്പിക്കുന്ന നടനാണ് മോഹന്‍ലാല്‍.
ReplyForwardAdd reaction |