ശിപായി ലഹളയും കല്യാണ സൗഗന്ധികവും ഹിറ്റായിരുന്നു എന്ന് സംവിധായകന് വിനയന്
1 min readഭ്രമയുഗത്തോടൊപ്പം തിയേറ്ററുകളില്‍ മത്സരിക്കുകയാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു. ഗിരീഷിന്റെ മൂന്നാമത്തെ ചിത്രമാണിത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രങ്ങളായ തണ്ണീര്‍മത്തന്‍ ദിനങ്ങളും സൂപ്പര്‍ ശരണ്യയും ഹിറ്റായിരുന്നു. തന്റെ സിനിമാ ഇഷ്ടങ്ങളെക്കുറിച്ച് പറഞ്ഞ ഗിരീഷ്, അധികം ആഘോഷിക്കപ്പെടാതെ പോയ സിനിമകളാണ് താന്‍ ആവര്‍ത്തിച്ചു കാണുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. ശിപായി ലഹളയും കല്യാണ സൗഗന്ധികവുമൊക്കെ അക്കൂട്ടത്തില്പ്പെട്ടവയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇവ പരാജയ ചിത്രങ്ങളല്ല, രണ്ടു സിനിമകളും തിയേറ്ററില്‍ വിജയിച്ച ചിത്രങ്ങളാണ് എന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് വിനയന്. ശിപായി ലഹളയും കല്യാണ സൗഗന്ധികവും വിനയന് സംവിധാനം ചെയ്തവയാണ്. തന്റെ കരിയറിന്റെ തുടക്കകാലമായിരുന്നു അത്. രണ്ടു ചിത്രങ്ങളും പ്രേഷകര്‍ ഏറ്റെടുക്കുകയും തിയറ്ററില്‍ ഹിറ്റാവുകയും ചെയ്തു. വിനയന് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒന്‍പതാം ക്ലാസുകാരിയായിരുന്ന ദിവ്യാ ഉണ്ണി നായികയാവുന്നത് കല്യാണ സൗഗന്ധികത്തിലൂടെയാണ്. ദിലീപിന്റെ കരിയറിലെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്ത ചിത്രം കൂടിയായിരുന്നു അത്. 28 വര്‍ഷമായെങ്കിലും ചാനലുകളില്‍ ഈ സിനിമയ്ക്ക് ഇന്നും പ്രേക്ഷകരുണ്ട്. സിനിമ കണ്ട ആളുകള്‍ തന്നെ വിളിച്ച് അഭിപ്രായമറിയിക്കുന്നുമുണ്ട്. വിനയന് പറയുന്നു.