ഞാന്‍ മാത്രം എല്ലാ അവാര്‍ഡും വാങ്ങിക്കണോ?
1 min readകാവ്യക്ക് അര്‍ഹതയുണ്ട്, ദിലീപേട്ടന്‍ വിളിച്ചെങ്കിലും എനിക്ക് കഴിഞ്ഞില്ല
2000കളില്‍ മലയാളത്തിന്റെ ജനപ്രിയ നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. ഏറെ വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം ക്യൂന്‍ എലിസബത്ത് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് മീര ജാസ്മിന്‍. നടിയുടെ ഒന്നിലേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. വിവാദങ്ങളും ഗോസിപ്പുകളും കടുത്ത സമയത്തായിരുന്നു പതിയെ സിനിമാ ലോകത്ത് നിന്നും അകന്നത്.
മീര ജാസ്മിനും കാവ്യ മാധവനും പ്രധാന വേഷം ചെയ്ത സിനിമയാണ് പെരുമഴക്കാലം. കമല്‍ സംവിധാനം ചെയ്ത സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ മീര പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം പെരുമഴക്കാലത്തിലൂടെ കാവ്യ മാധവന് ലഭിച്ചു. കാവ്യ നന്നായി പെര്‍ഫോം ചെയ്തിട്ടായിരിക്കും കാവ്യക്ക് കിട്ടിയത്. നമ്മുടെ കൂടെയുള്ള നടിക്ക് അവാര്‍ഡ് കിട്ടിയതില്‍ എനിക്ക് അഭിമാനമുണ്ട്.
ആ പടത്തിന് കിട്ടിയതും വലിയ കാര്യം. ഞാന്‍ അഭിനയിച്ച പടമാണല്ലോ. അതിന് അംഗീകാരം കിട്ടിയതില്‍ സന്തോഷമുണ്ട്. കാവ്യ അത് അര്‍ഹിക്കുന്നു. അര്‍ഹിച്ചതാണ്, കിട്ടി. അതില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ താല്‍പര്യമില്ല. ഞാന്‍ മാത്രം എല്ലാ അവാര്‍ഡും വാങ്ങിക്കണമെന്നുണ്ടോ. എല്ലാവരും ആര്‍ട്ടിസ്റ്റുകളാണ്. എല്ലാവരും കഷ്ടപ്പെടുന്നു. എനിക്ക് എന്നെക്കുറിച്ചുള്ള സ്വപ്നങ്ങളെ പോലെ അവര്‍ക്കും അവരെക്കുറിച്ച് ഓരോ സ്വപ്നങ്ങളുണ്ടെന്നും മീര അന്ന് ചൂണ്ടിക്കാട്ടി.
തന്റെ ഇഷ്ടപ്രകാരം മാത്രമേ സിനിമകള്‍ തെരഞ്ഞെടുത്തിട്ടുള്ളൂയെന്നും മീര ജാസ്മിന്‍ അന്ന് വ്യക്തമാക്കി. അതേസമയം ട്വന്റി ട്വന്റി എന്ന സിനിമയില്‍ നിന്ന് മാറി നിന്നത് ഇക്കാരണത്താല്‍ അല്ലെന്നും മീര ജാസ്മിന്‍ വ്യക്തമാക്കി. സിനിമ ചെയ്യാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട്. ദിലീപേട്ടന്‍ എന്റെ നല്ലൊരു സുഹൃത്താണ്.
മനപ്പൂര്‍വം ചെയ്യാതിരുന്നതല്ല, പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ദിലീപേട്ടന്‍ എന്നെ വിളിച്ച് ഡേറ്റ് ചോദിച്ചു. ഏതോ ആര്‍ട്ടിസ്റ്റിന്റെ ഡേറ്റിന്റെ പ്രശ്‌നം കൊണ്ട് എന്നോട് ചോദിച്ച ഡേറ്റില്‍ നിന്നും രണ്ട് മൂന്ന് മാസം നീണ്ട് പോയി. ആ സമയത്ത് ഒരു തെലുങ്ക് പ്രൊജക്ട് വന്നു. അത് തീര്‍ക്കേണ്ട അവസ്ഥയായി. അവരുടെ പ്രഷര്‍ വരികയും ട്വന്റി ട്വന്റിയിലേക്ക് എന്നെ വിളിക്കുകയും ചെയ്തു. തീരെ വരാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. മീര പറഞ്ഞു.
സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ പുകഴ്ത്തിയും മീര ജാസ്മിന്‍ സംസാരിച്ചു. നാല് സിനിമകള്‍ അദ്ദേഹത്തോടൊപ്പം ചെയ്തു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ ഭാഗ്യം ചെയ്തവരാണ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടത് ഫ്രീഡമാണ്. അത് അദ്ദേഹം തന്നിരുന്നു. ആര്‍ട്ടിസ്റ്റിനെ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണം എന്നറിയാവുന്ന ഡയറക്ടറാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തെ കണ്ട് എല്ലാവരും ഒന്ന് പഠിക്കണം.
ആദ്യം വേണ്ടത് മനുഷ്യത്വമാണ്. മനുഷ്യരാണ് അഭിനയിക്കുന്നതെന്ന് അറിയാമല്ലോ. അവര്‍ക്ക് ചില പ്രശ്‌നങ്ങള്‍ കാണും, ചിലപ്പോള്‍ ആരോഗ്യം മോശമായിരിക്കും, ചിലപ്പോള്‍ തളര്‍ന്നിരിക്കും. ഇത് മനസിലാക്കാന്‍ പറ്റുന്ന സംവിധായകന്‍ വേണം. ചുമ്മാ സെറ്റ് നന്നായിട്ടോ ലൈറ്റ് അപ്പ് നന്നായിട്ടോ കാര്യമില്ല.
ആര്‍ട്ടിസ്റ്റിന്റെ മുഖത്ത് നിന്നും അഭിനയം വരണമല്ലോ. അതിന് വേണ്ടത്, അവരെ മനസിലാക്കി കൈകാര്യം ചെയ്യുന്ന സംവിധായകന്‍ ആയിരിക്കണം. ചില സിനിമകള്‍ തുടങ്ങുമ്പോള്‍ തന്നെ ഇതെപ്പോള്‍ തീരുമെന്ന ചിന്ത വരും. അത്തരം സിനിമകളില്‍ അഭിനയം നന്നാകില്ലെന്നും മീര ജാസ്മിന്‍ അന്ന് തുറന്ന് പറഞ്ഞു.