സര്‍ക്കാരിന് നഷ്ടം കോടികള്‍
1 min readഎറണാകുളം നഗരത്തില്‍ റവന്യൂ റിക്കവറിക്ക് ശേഷം സര്‍ക്കാരിലെത്തിയ പൊന്നും വിലയുള്ള ഭൂമി തിരിച്ചുപിടിക്കപ്പെട്ട ആളിന് തന്നെ വാടകയ്ക്ക് കൊടുത്ത് സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കി. സി.എ.ജി റിപ്പോര്‍ട്ടിലാണ് ഈ വിമര്‍ശനം. മെസ്സേര്‍സ് മേത്തര്‍ മെറ്റല്‍സില്‍ നിന്ന് റവന്യൂ റിക്കവറി പ്രകാരം തിരിച്ചുപിടിച്ച 5 സെന്റ ഭൂമിയാണ് 2005ല്‍ പ്രതിവര്‍ഷം 9,600 രൂപ വാടകയ്ക്ക് അവര്‍ക്ക് തന്നെ കൊടുത്തത്.
ഭൂപതിവ് ചട്ടപ്രകാരം ഭൂമി വിലയുടെ അഞ്ച് ശതമാനം പാട്ടത്തുക നിശ്ചയിച്ച് പാട്ടത്തിന് മാത്രം കൊടുക്കാവുന്ന ഭൂമിയാണ് ഇങ്ങനെ ചുരുങ്ങിയ വാടകയ്ക്ക് നല്‍കിയത്. 2005ല്‍ തന്നെ ഭൂമി വിലയായ 4.43 കോടി രൂപയുടെ 5 % ആയ 22.16 ലക്ഷം രൂപ ഇവരില്‍ നിന്ന് പ്രതിവര്‍ഷം പാട്ടമായി ഈടാക്കേണ്ടതായിരുന്നു. എറണാകുളം വില്ലേജിലെ സര്‍വേ നമ്പര്‍ 790്യു1ലാണ് കോടികളുടെ ഈ വെട്ടിപ്പ് നടന്നത്.