രാമായണത്തില്‍ സീതയായി സായി പല്ലവി എത്തില്ല
1 min readസംവിധായകന് നിതീഷ് തിവാരി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് രാമയണം. പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് രണ്‍ബീര്‍ കപൂറും സായ് പല്ലവിയുമാണ് സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയെത്തുന്നത്. രാമന്റെയും സീതയുടെയും വേഷം ഇവര്‍ ആണ് ചെയ്യുന്നത് എന്നാണ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ സായ്പല്ലവി ചിത്രത്തില്‍ ഉണ്ടായിരിക്കില്ല എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. സായ് പല്ലവി ചിത്രത്തില്‍ നിന്നും മാറിയതാണോ അതോ ചിത്രത്തില്‍ നിന്നും മാറ്റിയതോ എന്ന വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ബോളിവുഡ് സൈറ്റുകള്‍ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സായി പല്ലവിക്ക് പകരം ജാന്‍വി കപൂറാണ് എത്തുക എന്നാണ് വിവരം. സായിക്ക് മുന്‍പ് ചിത്രത്തില്‍ സീത വേഷത്തില്‍ ആലിയ ഭട്ടിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും ആലിയ പിന്മാറുകയായിരുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ ആരെല്ലാം ആയിരിക്കും എന്നത് സംബന്ധിച്ച ഒറു വിവിരങ്ങളും പുറത്തുവന്നിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. ചിത്രത്തില്‍ ‘ഹനുമാനെ’ അവതരിപ്പിക്കാന്‍ എത്തുന്നതും ബോളിവുഡിലെ സൂപ്പര്‍ താരം ആയിരിക്കും എന്നാണ റിപ്പോര്‍ട്ട്. സണ്ണി ഡിയോള്‍ ഹനുമാനായി എത്തും എന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ചിത്രത്തില്‍ വിജയ് സേതുപതിയെത്തുമെന്നും അതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024 മെയ് മാസത്തില്‍ ചിത്രത്തില്‍ ആദ്യഭാഗം ചിത്രീകരണം ആരംഭിക്കുമെന്നാണ് എന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ചയായ ഒരും രണ്‍ബീര്‍ കപൂര്‍ ചിത്രം ആണ് അനിമല്‍. വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ ആണ് ചിത്രം ഇറങ്ങിയ ശേഷം നടന്നത്.