‘തെരി’ ഹിന്ദിയില്‍; ടൈറ്റില്‍ ‘ബേബി ജോണ്‍’

1 min read

വിജയ് അറ്റ്‌ലി ചിത്രം ‘തെരി’ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. ‘ബേബി ജോണ്‍’ എന്നാണ് ഹിന്ദിയില്‍ സിനിമയുടെ ടൈറ്റില്‍. വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രം അറ്റ്‌ലിയാണ് നിര്‍മിക്കുന്നത്. 2019 ല്‍ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്.
വാമിഖ ഗബ്ബി, കീര്‍ത്തി സുരേഷ്, രാജ്പാല്‍ യാദവ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. തമന്‍ ആണ് സംഗീതം. ചിത്രം മെയ് 31ന് തിയറ്ററുകളിലെത്തും.
2016ല്‍ വിജയ്‌യെ നായകനാക്കി അറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ‘തെരി’. വിജയ്കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് എത്തിയ ചിത്രം ബോക്‌സ്ഓഫിസിലും വലിയ വിജയമായിരുന്നു.
സമാന്തയും ആമി ജാക്‌സണുമായിരുന്നു ‘തെരി’യിലെ നായികമാര്‍. ഹിന്ദിയിലെത്തുമ്പോള്‍ സമാന്ത അവതരിപ്പിച്ച വേഷമാകും കീര്‍ത്തി പുനരവതരിപ്പിക്കുക. കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.

Related posts:

Leave a Reply

Your email address will not be published.