രാജകീയ പ്രൗഢിയില്‍ ജിപിയും ഗോപികയും

1 min read

വിവാഹ വസ്ത്രങ്ങളില്‍ രാജകീയ പ്രൗഢിയോടെ താരജോഡികള്‍

പ്രമുഖ ആങ്കറും സിനിമാതാരവുമായ ഗോവിന്ദ് പത്മസൂര്യയുടെയും സിനിമ സീരിയല്‍ താരം ഗോപികയുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചാവിഷയം ആയിരുന്നു. സിനിമാ സീരിയല്‍ രംഗത്തെ ഒട്ടനവധി പേര്‍ നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തി.

ആര്‍ഭാടപൂര്‍വം നടന്ന താരവിവാഹത്തിലെ പ്രധാന ആകര്‍ഷണം വധൂവരന്മാരുടെ വിവാഹ വസ്ത്രങ്ങള്‍ തന്നെ ആയിരുന്നു. തന്റെ അതുല്യമായ വസ്ത്രകലയിലൂടെ നിരവധി വിവാഹങ്ങള്‍ സ്വപ്നതുല്യമാക്കിയ ശീമാട്ടിയുടെയും ബീനാ കണ്ണന്‍ കോട്ട്യൂറിന്റെയും ലീഡ് ഡിസൈനറായ ബീനാ കണ്ണനാണ് ഇരുവരുടെയും വിവാഹ വസ്ത്രങ്ങള്‍ തയ്യാറാക്കിയത്.
വിവാഹത്തലേന്ന് പിക്‌സല്‍ പ്രിന്റില്‍ എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്ത ഇന്‍ഡോ വെസ്റ്റേണ്‍ സിലൗട്ട് ഗൗണ്‍ ആണ് ഗോപിക ധരിച്ചത്. മുത്തുകളും മിറര്‍ വര്‍ക്കുകളും കൊണ്ട് മനോഹരമാക്കിയ പ്രീമിയം ലേയേര്‍ഡ് വണ്‍ ഷോള്‍ഡര്‍ ഗൗണില്‍ ഗോപിക രാജകുമാരിയെപ്പോലെ തിളങ്ങി.

ഏതൊരു നവവരനെയും പോലെ തന്റെ വിവാഹവസ്ത്രവും അത്രമേല്‍ യുണീക്ക് ആകണമെന്ന ആഗ്രഹം ജിപി, ഡിസൈനറായ ബീനാ കണ്ണനോട് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ പിക്‌സല്‍ പ്രിന്റ് ഫാബ്രിക്കില്‍ നീല നിറത്തിലുള്ള ബാന്‍ഡ്ഗാല ഡിസൈനുകളടങ്ങിയ വെല്‍വെറ്റില്‍ തീര്‍ത്ത രാജകീയമായ ഈഗിള്‍ ഇന്‍സ്പയേഡ് സ്യൂട്ടാണ് ജിപി കല്യാണത്തലേന്ന് നടന്ന ചടങ്ങില്‍ ഉപയോഗിച്ചിരിക്കുന്നത്.

വിവാഹ ദിവസം ബീന കണ്ണന്‍ കോട്ട്യൂറിലെ ഏറ്റവും പുതിയ കളക്ഷനില്‍ നിന്നുമാണ് സറി മിക്‌സ് ഉള്ള സിഗ്‌നേചര്‍ പ്രീമിയം കാഞ്ചിപുരം സാരി വധുവിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തത്. പൈത്താനി ബോര്‍ഡറുള്ള സാരിക്ക് പ്രീമിയം എംബ്രൊയ്ഡറിയില്‍ തീര്‍ത്ത ബ്ലൗസാണ് ഗോപികയ്ക്കായി തയ്യാറാക്കിയത്. ജാമവാര്‍ ഇന്‍സ്പയേഡ് ഡിസൈനുകളില്‍ ബീജ് , ഗോള്‍ഡന്‍ നിറങ്ങളില്‍ പ്രീമിയം എംബ്രോയ്ഡറി ചെയ്ത കുര്‍ത്തയും ധോത്തിയുമാണ് വിവാഹ വേളയില്‍ വരനായ ഗോവിന്ദ് പത്മസൂര്യ അണിഞ്ഞത്. അതി മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ വിവാഹ വസ്ത്രങ്ങള്‍ ഇപ്പോഴത്തെ വിവാഹ സീസണിലെ പ്രത്യേക ഹൈലൈറ്റ് ആയി മാറിക്കഴിഞ്ഞു. താരങ്ങളുടെ കല്യാണ ഫോട്ടോകളും റീലുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Related posts:

Leave a Reply

Your email address will not be published.