വീണയ്ക്കെതിരെ ഗുരുതര അന്വേഷണം വരും
1 min readഗുരുതരമായ കുറ്റം ചെയ്താല്‍ ഗുരുതരമായ അന്വേഷണം വേണ്ടേ? മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം വേണമെന്ന അപേക്ഷയില്‍ ബുധനാഴ്ച ഹൈക്കോടതി തീരുമാനമെടുത്തേക്കും. ഇപ്പോള്‍ കേന്ദ്രകോര്‍പറേറ്റ് മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെയാണ് ജനപക്ഷം പാര്‍ട്ടി നേതാവ് ഷോണ്‍ജോര്‍ജ് കോടതിയെ സമീപിച്ചത്. ചെയ്യാത്ത സേവനത്തിന് സി.എം.ആര്.എല്ലില്‍ നിന്ന് വീണയും അവരുടെ കമ്പനിയും മാസപ്പടി വാങ്ങി എന്ന് ആദായി നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ആണ് കണ്ടെത്തിയത്. കമ്പനി നിയമത്തിലെ 210ാം വകുപ്പ് പ്രകാരമുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസ് സമിതി ആണ് അന്വേഷിക്കുന്നത്. ഗൗരവമായ കുറ്റങ്ങള്‍ അന്വേഷിക്കാനുള്ള സീരീയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം വേണമെന്നാണ് ഷോണ്‍ ആവശ്യപ്പെടുന്നത്. അങ്ങനെയാവുമ്പോള്‍ ഇ.ഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കും അന്വേഷണത്തില്‍ പങ്കാളിത്തമുണ്ടാകും. കോടതി അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇപ്പോള്‍ തന്നെ പ്രതിരോധത്തിലായ മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ കുരുക്കിലാവുകയാണ ്ചെയ്യുക.