ഫിലിപ്‌സ്’ ഇനി ഒടിടിയിലും, ഇന്നസെന്റിന്റെ അവസാന ചിത്രം

1 min read

ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം നിര്‍വ്വഹിച്ച് മുകേഷ് ടൈറ്റില്‍ കഥാപാത്രമായി എത്തിയ ഫിലിപ്‌സ് എന്ന ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. ഹാസ്യ പ്രതിഭ ഇന്നസെന്റിന്റെ അവസാന ചിത്രമാണെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
മുകേഷിന്റെ കരിയറിലെ മുന്നൂറാമത്തെ ചിത്രവും. നവംബര്‍ 24 ന് തിയറ്ററുകളിലെത്തിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ്. ആമസോണ്‍ പ്രൈം, മനോരമ മാക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഒടിടി റിലീസ്. സിംപ്ലി സൗത്തിലൂടെ ഇന്ത്യയ്ക്ക് പുറത്തും ചിത്രം കാണാം. നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹെലന്‍ എന്ന ചിത്രത്തിന് ശേഷം അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രവുമാണ് ഫിലിപ്‌സ്. മൂന്ന് മക്കളുമൊത്ത് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.