രാഹുലിന്റെ ജോഡോ യാത്ര-കുക്കി കേന്ദ്രത്തില്‍ മെയ്ത്തി ഔട്ട്

1 min read

സ്വന്തം പാര്‍ട്ടിയിലെ മെയ്തികളെയും കുക്കികളെയും രാഹുലിന് ഒരുമിപ്പിക്കാനാകുന്നില്ല

സ്‌നേഹത്തിന്റെ കട തുടങ്ങുകയാണത്രെ രാഹുല്‍ ഗാന്ധി. ന്യായ യാത്രയാണ് രാഹുല്‍ നടത്തുന്നത്. അതായത് ഭാരത് ജോഡോ യാത്ര. രാജ്യത്തെ ഒന്നിപ്പിക്കുന്ന യാത്ര. വായില്‍ തോന്നിയത് വിളിച്ചുപറയുന്നതല്ലാതെ പറയുന്നതൊന്നും രാഹുലിന് ചെയ്യാന്‍ കഴിയുന്നില്ല. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെ തൗബാലിലെ കോംഗ്‌ജോം യുദ്ധ സ്മാരകത്തില്‍ നിന്നാണ് രാഹുലിന്റെ യാത്ര തുടങ്ങിയത്. വിമാനത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളുമൊക്കെ ഇംഫാലിലെത്തി. അവിടെ നിന്ന് തൗബാലിലും. 1891ല്‍ നടന്ന ആംഗ്‌ളോ- മണിപ്പൂര്‍ യുദ്ധത്തില്‍ മരിച്ചവര്‍ക്ക് വേണ്ടിയുണ്ടാക്കിയതാണ് ഈ സ്മാരകം. മെയ്ത്തികള്‍ക്ക് സ്വാധീനമുള്ള മേഖലയാണിത്. ഇവിടത്തെ ഉദ്ഘാടന വേദിയില്‍ മെയ്ത്തി-കുക്കി വിഭാഗക്കാരായ നേതാക്കളൊക്കെ ഉണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ഓഖ് റാം ജുബോബി സിംഗ്, മണിപ്പൂര്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മേഘചന്ദ്ര, മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്ര്‌സ് പ്രവര്‍ത്തക സമിതി അംഗവുമായ ഗൈക്കാന്‍ഗം ഗാംഗ്‌മേയി, എം.എല്‍.എമാര്‍, മുന്‍ എം.എല്‍.എമാര്‍ എന്നിവരൊക്കെ പരിപാടിക്കുണ്ടായിരുന്നു. അവിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രസംഗിച്ചു. കുക്കികളെും മെയ്തികളെയും ഒരുമിപ്പിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുല്‍ വിമര്‍ശിച്ചു. തൗബലിയില്‍ നിന്ന യാത്ര ഫഌഗ് ഓഫ് ചെയ്യുമ്പോള്‍ കുക്കി നേതാക്കളും അവിടെ ഉണ്ടായിരുന്നു. ജാഥയുടെ അടുത്ത് സ്വീകരണം സെക്മയിലായിരുന്നു. അതായത് ഇംഫാലില്‍ നിന്ന് 17 കിലോമീറ്റര്‍ വടക്കുള്ള സ്ഥലം. കുക്കി സ്വാധീന പ്രദേശമായ കാംഗപോപ്കി ജില്ലയുടെ അതിര്‍ത്തി പ്രദേശമാണ് സെക്മ. ഇംഫാല്‍ (വടക്ക് ) ജില്ലയിലാണ് ഇത് വരുന്നത്. സെക്്മ കുക്കി കേന്ദ്രമാണ്. മെയ്ത്തികള്‍ക്ക് അവിടെ പോകാന്‍ പാടില്ല.

ഉദ്ഘാടന ചടങ്ങ് നടന്ന ഉടനെ രാഹുലും സംഘവും കാരവനിലും കോച്ചുകളിലും കാറുകളിലും മറ്റ് വാഹനങ്ങളിലുമായി കൗദജന്‍ഗ്ലീമായിലേക്ക് നീങ്ങി. അവിടെയാണ രാത്രി തങ്ങുന്നത്. അവിടെ സ്‌പോര്‍ട്ട്‌സ് അസോസിയേഷന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് താമസമൊരുക്കിയത്. ഇതും സെക്മയില്‍ തന്നെയാണ്. തിങ്കളാഴച രാവിലെ യാത്ര പുനരാരംഭിച്ചു. അവിടെ എത്തിയതോടെ മെയതികളായ നേതാക്കളെ ആരെയും അവിടെ കണ്ടില്ല. അവരെല്ലാം സ്ഥലം വിട്ടിരുന്നു. ആകെ പി.സി.സി പ്രസിഡന്റ് മേഘചന്ദ്ര മാത്രമാണ് മെയ്തി ആയ ഒരേ ഒരു നേതാവായി ഉള്ളത്. തിങ്കളാഴച്ച രാവിലെ യാത്ര തുടങ്ങുന്നതിന് മുമ്പ് മേഘചന്ദ്രയാണ് പതാക ഉയര്‍ത്തിയത്. അതും അനേകം സുരക്ഷാ ഭടന്മാരുടെ നടുവില്‍. എന്നാല്‍ ജാഥ കാംഗ്‌പേയിലെത്തിയപ്പോള്‍ മേഘ ചന്ദ്രയെയും ഒഴിവാക്കി. വിഘടന വാദികളായ കുക്കികളുടെ കേന്ദ്രമാണിത്. പലരും മ്യാന്‍മറില്‍ നിന്ന കുടിയേറി വന്നവര്‍. അല്ലെങ്കില്‍ അവരുടെ പിന്‍മുറക്കാര്‍.

കുക്കി കേന്ദ്രത്തില്‍ രാഹുലിന്റെ ഭാരത് ജോഡോ യാത്ര എത്തിയപ്പോള്‍ ഒറ്റ മെയ്ത്തി നേതാവുപോലുമില്ല. എ.ഐ.സി.സി നേതൃത്വവുമായി സംസാരിച്ചിട്ടാണ് ഇവര്‍ അങ്ങനെ തീരുമാനിച്ചതത്രെ. അതില്‍ രണ്ട് കാര്യമുണ്ടായിരുന്നു. ഒന്നു മെയ്തി നേതാക്കളുടെ സുരക്ഷിതത്വം. കുക്കി മേഖലയില്‍ പോകാന്‍ അവര്‍ക്ക് ധൈര്യമില്ല്. രണ്ടാമത്തേത് കുക്കി വിഘടന വാദികള്‍ തങ്ങളുടെ ആവശ്യം രാഹുലിന് മുമ്പാകെ വയ്ക്കും. അവിടെ മെയ്തി നേതാക്കള്‍ക്ക് രാഹുലിന്റെ മുന്നില്‍ വച്ച് എങ്ങിനെ കുക്കി വിഘടന വാദത്തെ എതിര്‍ക്കാന്‍ കഴിയും. കുക്കി കേന്ദ്രത്തില്‍ ഏത് കോണ്‍ഗ്രസ് ആയാലും മെയ്തി ആയ നേതാവിനെ
നിലത്തിറങ്ങാന്‍ അവര്‍ അനുവദിക്കില്ല. അവിടെ കുക്കി സംഘടനാ നേതാക്കള്‍ രാഹുലിനെ കാണുന്നുണ്ടായിരുന്നു. അവരുടെ ആവശ്യം പ്രത്യേക സംസ്ഥാനമാണ്. ഇക്കാര്യം അവര്‍ രാഹുലിനോട് ഉന്നയിച്ചു. രാഹുല്‍ തലയാട്ടി. ചിരിച്ചു. എതിര്‍ത്ത് പറഞ്ഞില്ല. കാംഗ്‌പോക്പിയില്‍ നിന്ന് സേനാപതിയിലും പിന്നീട് നാഗാലാന്‍ഡിലുമെത്തുമ്പോള്‍ ജാഥയില്‍ കുക്കികള്‍ മാത്രം. പേരിനുപോലും ഒരൊറ്റ മെയ്തിപോലുമില്ല.

ഇതാണ് രാഹുലിന്റെ പാര്‍ട്ടിയുടെ ഭാരത്‌ജോഡോ. കുക്കി- മെയ്തി ഐക്യം എന്നൊക്കെ പുറത്ത് പറയും. തങ്ങളുടെ പാര്‍ട്ടിയിലെ കുക്കികളെയും മെയത്തികളെപ്പോലും രാഹുലിന് ഒരുമിപ്പിക്കാന്‍ സാധിക്കുന്നില്ല.

Related posts:

Leave a Reply

Your email address will not be published.