റംസാന്‍ ആകാം, ക്രിസ്മസ് കേക്ക് ആകാം, രാമനാമം പാടില്ല
1 min readവിളക്ക് കൊളുത്താന്‍ പറഞ്ഞ ഗായിക കെ.എസ്. ചിത്രയ്‌ക്കെതിരെ സൈബര്‍ ആക്രമണം
അയോദ്ധ്യയില്‍ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്്് രാമനാമം ജപിക്കണമെന്നും വിളിക്കുകൊളുത്തണമെന്നും പറഞ്ഞ ഗായിക കെ.എസ്. ചിത്രയ്‌ക്കെതിരെ സൈബര്‍ ആക്രമണം. രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞ ഉടന്‍ ചിത്രയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത് സി.പി.എം അവകാശപ്പെടുന്ന കേരളത്തിന്റെ സഹിഷ്ണുതയ്ക്ക് യോജിക്കുന്നതാണോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി ് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ഈ സൈബര്‍ ആക്രമണം പോലീസ് കണ്ടില്ലെന്ന നടിക്കുകയാണ്. ഹൈന്ദവ വിശ്വാസങ്ങളെ എങ്ങനെ ആക്ഷ്രേപിച്ചാലും ഒരു പ്രശ്‌നമില്ലെന്നാണ് കേരളത്തിലെ ചിലരുടെ കാഴ്ചപ്പാടെന്ന് മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ ക്രിസ്മസിന് കേക്ക് കട്ട് ചെയ്യുന്നതിന് ഒരു പ്രശ്‌നവുമില്ല. റംസാന്‍ കാലത്ത് റംസാന്‍ പുണ്യത്തെക്കുറിച്ച് എല്ലാ മതവിശ്വാസികളും പറയാറുണ്ട്. ക്രിസ്മസ് ആഘോഷിക്കുന്നതിലും തെറ്റില്ല, റംസാന്‍ ആഘോഷിക്കുന്നതിലും തെറ്റില്ല, രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുമ്പോള്‍ രാമനാമം ചൊല്ലാനും വിളക്കു കൊളുത്താനും പറഞ്ഞാല്‍ അതുമാത്രം പാടില്ല എന്നു പറയുന്നതിന് പിന്നില്‍ ആസുത്രിതമായ ശ്രമമുണ്ട്.
ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടുനിന്ന അതേ സംഘമാണ് കെ.എസ്.ചിത്രയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി രംഗത്തുവന്നത് കേരള പോലീസിന് പരാതി കൊടുത്താലേ നടപടി എടുക്കൂ എന്നുണ്ടെങ്കില്‍ ഇത്രകാലമായി എടുത്ത കേസുകളൊക്കെ ആരുടെ പരാതിയിലാണെന്നത് പുറത്തുവരട്ടയെന്നും വി.മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ അഭിപ്രായ സ്വാതന്ത്യമെന്നുപറഞ്ഞാല്‍ അത് ഏകപക്ഷീയമല്ലെന്നും മുരളീധരന്‍ പറഞ്ഞു.