മാതാവിന് സ്വര്‍ണ്ണ കിരീടം സമ്മാനിച്ച് സുരേഷ് ഗോപി
1 min readസുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ചു. പെരുന്നാളിന് വന്ന സമയത്ത് പള്ളിയില്‍ സ്വര്‍ണ കിരീടം സമര്‍പ്പിക്കാമെന്ന് സുരേഷ് ഗോപി നേര്‍ച്ച നേര്‍ന്നിരുന്നു. ഭാര്യ രാധിക, മക്കളായ ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ് എന്നിവരും പള്ളിയില്‍ എത്തി. ജില്ലാ അദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും പള്ളിയിലെത്തിയിരുന്നു. ഇടവക വികാരിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം സുരേഷ് ഗോപിയും മകളും ചേര്‍ന്നാണ് മാതാവിന്റെ തിരു രൂപത്തില്‍ കിരീടം ചാര്‍ത്തിയത്. കഴിഞ്ഞ ദിവസം ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട ഹല്‍ദി ചടങ്ങുകള്‍ നടന്നിരുന്നു. ജനുവരി 17ന് തൃശൂരില്‍ ഗുരുവായൂരപ്പന്റെ സന്നിധിയിലാണ് ഭാഗ്യയുടെ വിവാഹം നടക്കുന്നത്. മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് വരന്‍. ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ സുരേഷ് ഗോപിയും ഭാര്യ രാധികയുമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.