എം.ടി ക്ക് പിന്നാലെ വിമര്‍ശനവുമായി എം.മുകുന്ദനും
1 min readബുദ്ധിജീവികള്‍ക്കും മടുത്തു, ഇനി അവരും വിജയനെതിരെ
സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വിമര്‍ശനത്തിന്റെ ചൂടാറും മുമ്പ് രാഷ്ട്രീയ വിമര്‍ശനവുമായി എഴുത്തുകാരന്‍ എം.മുകുന്ദനും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അധികാരത്തിലിരിക്കുന്നവരെക്കുറിച്ച് എം. ടി തുറന്നടിച്ചിരുന്നത്. ഫെസ്റ്റിവലില്‍ വേദിയില്‍ തന്നെയായിരുന്നു ഇപ്പോള്‍ മുകുന്ദന്റെ വിമര്‍ശനവും.
നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്താണ്. അധികാരത്തിലിരിക്കുന്നവരൊക്കെ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്. ചോരയുടെ പ്രാധാന്യം കുറയുമ്പോള്‍ കിരീടത്തിന്റെ പ്രാധാന്യം കൂടുന്നു. കിരീടത്തേക്കാള്‍ പ്രാധാന്യം ചോരയ്ക്കാണെന്ന് തിരിച്ചറിഞ്ഞ് തിരഞെടുപ്പിനെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്നവര്‍ അവിടെ നിന്ന് എഴുന്നേറ്റ് തരില്ല. അവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞുകഴിഞ്ഞു. അവരോട് സിംഹാസനം ഒഴിയണമെന്നാണ് നമുക്ക് പറയാനുള്ളത്. ജനങ്ങളാണ് വരുന്നത്.
ഇ.എം.എസ്. എങ്ങനെയാണ് സമാരാദ്ധ്യനായതെന്നും എങ്ങനെയാണ് അദ്ദേഹം വ്യകതിപൂജയെ എതിര്‍ത്തതെന്നും പറഞ്ഞായിരുന്നു എം.ടി കഴിഞ്ഞ ദിവസം വിമര്‍ശനം ചൊരിഞ്ഞത്. . ഇന്നത്തെയും ആദ്യകാലത്തെയും കമ്യൂണിസ്റ്റ് ഭരണാധികാരികളെയായിരുന്നു എം.ടി താരതമ്യം ചെയ്തിരുന്നത്. മന്ത്രിയോ എം.എല്‍.എ യോ ആയാല്‍ അത് ആധിപത്യത്തിനുള്ള തുറന്ന അവസരമായാണ് പലരും കാണുന്നതെന്നായിരുന്നു എം.ടി കുറ്റപ്പെടുത്തിയിരുന്നു. കമ്യൂണിസ്റ്റ് സഹയാത്രികര്‍ തന്നെ അധികാര ദുര മൂത്ത നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കുന്നത് പാര്‍ട്ടിക്കകത്തെ അതൃപ്തിയുടെ പ്രതിഫലനമാണെന്നാണ് വിശകലനം. പിണറായി പാര്‍ട്ടിയെ കുടുംബ സ്വത്താക്കി മാറ്റിയെന്ന് അണികളില്‍ പലരും അഭിപ്രായപ്പെടുന്നു. സാഹിത്യ രംഗത്ത് എം.ടിയും മുകന്ദനും സാമ്പത്തിക രംഗത്ത് സി.പി.എം സഹയാത്രികനായ ഡോ.കെ.പി.കണ്ണനും സര്‍ക്കാരിന് വിമര്‍ശിക്കുന്നു. എം.ടി പറഞ്ഞത് സാമ്പത്തിക മേഖലയിലും ബാധകമാണെന്ന് ഡോ.കണ്ണന്‍ പറയുന്നു.
പാര്‍ട്ടിക്കാര്‍ക്കിടയില്‍ അതൃപതി പടരുകയാണ്. അഭിപ്രായ സ്വാതന്ത്ര്യമോ തുറന്ന ചര്‍ച്ചയോ നിലച്ചെന്ന് അവര്‍ ആരോപിക്കുന്നു.പിണറായിയും ഭ്ാര്യയും മകളും മരുകനും കൊച്ചുമകനും , പിന്നെ കുറച്ചു പിണിയാളുകളും മതി പാര്‍ട്ടിയില്‍ എന്നാണവരുടെ സമീപനം. പാര്‍ട്ടി സെക്രട്ടറി പോലും സ്തുതി പാഠകനായി മാറുന്നു. പിണറായി ശോഭയോടെ നില്‍ക്കുന്ന സൂര്യനാണെന്ന് പറയുന്ന ജയരാജന്മാര്‍ അതാവര്‍ത്തിക്കുകയാണ്. പ്രധാനമന്ത്രി തന്നെ പറയുകയാണ് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്ണക്കള്ളടത്ത് നടത്തിയതെന്ന് ജനങ്ങള്‍ക്കറിയാമെന്ന്. എന്നിട്ടും ആര്‍ക്കും പ്രതികരിക്കാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി മാസപ്പടി നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. അത് പി.വി ആരാണെന്ന സാങ്കേതികത്വത്തിലേക്ക് നീട്ടിക്കൊണ്ടുപോകുകയാണ് മറുപടി പറയേണ്ടവര്‍ ചെയ്യുന്നത്. . ഇപ്പോള്‍ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം തന്നെ അന്വേഷണം പ്രഖ്യാപിച്ചിട്ടും നേരത്തെ ന്യായീകരണവുമായി വന്ന സി.പി.എം നേതാക്കള്‍ പ്രതികരിക്കുന്നില്ല
ഏതായാലും മുകുന്ദന്റ വിമര്‍ശനത്തോടും ആളുകള്‍ പ്രതികരണങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലുടെ നടത്തുന്നുണ്ട്. അതില്‍ ചിലതിങ്ങനെ വളവളാന്നു പ്രസംഗിക്കാന്‍ വേദി തരുന്നത് കമ്മുണിസ്റ്റുകളാണെന്നു മറന്നോ മുകുന്ദാ ?! അവരൊന്നു കരഞ്ഞോട്ടെ, പൊട്ടിപ്പൊട്ടിക്കരഞ്ഞോട്ടെ! സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തും എന്ന് കരുതി ലൈറ്റ് ഇട്ടാല്‍ സ്വിച്ച് കത്തില്ല എന്നുള്ളത് അധികാരത്തില്‍ മത്തു പിടിച്ചവര്‍ മനസിലാക്കണം. ടാപ്പ് തുറന്നാല്‍ വെള്ളം വരും എന്ന് കണ്ടു വെള്ളം തുറക്കാന്‍ പാടില്ല അല്ലേങ്കിള്‍ പറ്റില്ല. മയ്യഴിപുഴയുടെ തീരം എം മുകുന്ദന്റെ കയ്യേറിയെന്നു പാര്‍ട്ടി കണ്ടെത്തല്‍..ഉടനെ നടപടി ഉണ്ടാകും. എന്നാലും എന്റെ മുകുന്ദേട്ടാ, നിങ്ങളും……തിരുത്തു ഇന്ന് തന്നെ പ്രസിദ്ധീകരിക്കുമോ അതോ കുറച്ചു ഗാപ് ഇടുമോ ഡല്‍ഹി മുകുന്ദന്‍ ? മുകുന്നേട്ടാ, വിജയെട്ടന്‍ വിളിക്കുന്നു. ആരു എന്ത് അഭിപ്രായം പറഞ്ഞാലും ഉടനെ അത് കേരള സര്‍ക്കാരിന്റെ തലയില്‍ ഇടാന്‍ ഉള്ള ജാഗ്രത കൊള്ളാം. പിന്നെ ഇവര്‍ ഒക്കെ ഇനി അതാണ് പറഞ്ഞത് എങ്കില്‍ തന്നെ ഇവരാരും അല്ല ഇ പാര്‍ട്ടി ഉണ്ടാക്കിയത്.
മുകുന്ദനും എംടിയും…. തോപ്പില്‍ഭാസിയും വയലാറും ഒഎന്‍വിയും…. പാര്‍ട്ടിയെ വളര്‍ത്തിയിട്ടില്ല….. കേരളത്തില്‍ പാര്‍ട്ടിയെ വളര്‍ത്തിയത് സൂര്യനും കുടുംബവുമാണ്. ഞാന്‍ പറയുന്നു,
സംഘി പക്ഷത്തേക്ക് കുടിയേറുന്നവര്‍ നല്‍ക്കു നാള്‍ വര്‍ധിക്കുന്നു, എന്താണിതിന്റെ രഹസ്യം വിമര്‍ശിച്ചത് അമേരിക്കന്‍ പ്രസിഡന്റിനെ ആണെന്ന് പറഞ്ഞു ഊരിക്കൊ പറയുമ്പോള്‍ ഇതുപോലെ എവിടേയും തൊടാതെ പറയണം…..നാളെ ചോദിച്ചാ പറയാമല്ലൊ…..ലോകത്തില്‍ എത്ര നേതാക്കള്‍ അധികാരസിംഹാസനത്തിലിരിക്കുന്നുണ്ടു. അവരെയൊക്കെപ്പറ്റി മൊത്തമായി പറഞ്ഞതാണു……എന്നു പറഞ്ഞു ഊരാമല്ലൊ…..റാന്‍ മൂളി ശോകന്‍ ചെരുവില്‍ ഇപ്പം വരും, കാപ്‌സൂളുകള്‍ വിതറാന്‍. അന്തസിംഹസാനത്തില്‍ കയറിയിരിക്കുന്നവന്‍ അന്തനോ അതോ കമ്മിയോ….സിംഹങ്ങളുടെ നേതാവ് പ്രായമേറുമ്പോള്‍ പുത്തന്‍ തലമുറ ആട്ടിയോടിക്കും. കാട്ടുനായ്ക്കളും നാളിതുവരെ ആക്രമിക്കാതിരുന്ന വന്യമൃഗങ്ങളും പഴയ രാജാവിനെ വളഞ്ഞിട്ട് ആക്രമിച്ച് ഭക്ഷണമാക്കും. മുകുന്ദന്‍ പറഞ്ഞത് എത്യോപ്യയിലെ കാട്ടാള ഭരണത്തെ കുറിച്ചാണ്…സഖാക്കളുടെ വിയര്‍പ്പ് കൊണ്ട് മുകുന്ദേട്ടന്‍ ഒരു പാട് കാശും അവാര്‍ഡും ഉണ്ടാക്കി. അതേസമയം എം.ടി നേടിയതെല്ലാം സ്വന്തം പ്രയത്‌നത്തിലൂടെയാണ്. എം.ടി എവിടെ? മുകുന്ദേട്ടന്‍ എവിടെ? രണ്ടു ആള്‍ക്കാരും ഭരണം ഉപയോഗിച്ച് നേട്ടം ഉണ്ടാക്കിയിട്ട് ഉണ്ട്.