എം.ടി ക്ക് പിന്നാലെ വിമര്‍ശനവുമായി എം.മുകുന്ദനും
1 min readബുദ്ധിജീവികള്‍ക്കും മടുത്തു, ഇനി അവരും വിജയനെതിരെ
സാഹിത്യകാരന് എം.ടി വാസുദേവന്‍ നായരുടെ വിമര്‍ശനത്തിന്റെ ചൂടാറും മുമ്പ് രാഷ്ട്രീയ വിമര്‍ശനവുമായി എഴുത്തുകാരന് എം.മുകുന്ദനും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്്റ്റിവലില്‍ അധികാരത്തിലിരിക്കുന്നവരെക്കുറിച്ച് എം. ടി തുറന്നടിച്ചിരുന്നത്. ഫെസ്്്റ്റിവല് വേദിയില്‍ തന്നെയായിരുന്നു ഇപ്പോള്‍ മുകുന്ദന്റെ വിമര്‍ശനവും. നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്താണ്. അധികാരത്തിലിരിക്കുന്നവരൊക്കെ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്.
ചോരയുടെ പ്രാധാന്യം കുറയുമ്പോള്‍ കിരീടത്തിന്റെ പ്രാധാന്യം കൂടുന്നു. കിരീടത്തേക്കാള്‍ പ്രാധാന്യം ചോരയ്ക്കാണെന്ന് തിരിച്ചറിഞ്ഞ് തിരഞെടുപ്പിനെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്നവര്‍ അവിടെ നിന്ന് എഴുന്നേറ്റ് തരില്ല. അവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞുകഴിഞ്ഞു. അവരോട് സിംഹാസനം ഒഴിയണമെന്നാണ് നമുക്ക് പറയാനുള്ളത്. ജനങ്ങളാണ് വരുന്നത്.
ഇ.എം.എസ്. എങ്ങനെയാണ് സമാരാദ്ധ്യനായതെന്നും എങ്ങനെയാണ് അദ്ദേഹം വ്യകതിപൂജയെ എതിര്‍ത്തതെന്നും പറഞ്ഞായിരുന്നു എം.ടി കഴിഞ്ഞ ദിവസം വിമര്‍ശനം ചൊരിഞ്ഞത്. ഇന്നത്തെയും ആദ്യകാലത്തെയും കമ്യൂണിസ്റ്റ് ഭരണാധികാരികളെയായിരുന്നു എം.ടി താരതമ്യം ചെയ്തിരുന്നത്. മന്ത്രിയോ എം.എല്‍.എ യോ ആയാല്‍ അത് ആധിപത്യത്തിനുള്ള തുറന്ന അവസരമായാണ് പലരും കാണുന്നതെന്നായിരുന്നു എം.ടി കുറ്റപ്പെടുത്തിയിരുന്നു.
കമ്യൂണിസ്റ്റ് സഹയാത്രികര്‍ തന്നെ അധികാര ദുര മൂത്ത നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കുന്നത് പാര്‍ട്ടിക്കകത്തെ അതൃപ്തിയുടെ പ്രതിഫലനമാണെന്നാണ് വിശകലനം. പിണറായി പാര്‍ട്ടിയെ കുടുംബ സ്വത്താക്കി മാറ്റിയെന്ന് അണികളില്‍ പലരും അഭിപ്രായപ്പെടുന്നു. സാഹിത്യ രംഗത്ത് എം.ടിയും മുകന്ദനും സാമ്പത്തിക രംഗത്ത് സി.പി.എം സഹയാത്രികനായ ഡോ.കെ.പി.കണ്ണനും സര്‍ക്കാരിന് വിമര്‍ശിക്കുന്നു. എം.ടി പറഞ്ഞത് സാമ്പത്തിക മേഖലയിലും ബാധകമാണെന്ന് ഡോ.കണ്ണന് പറയുന്നു.
പാര്‍ട്ടിക്കാര്‍ക്കിടയില്‍ അതൃപതി പടരുകയാണ്. അഭിപ്രായ സ്വാതന്ത്ര്യമോ തുറന്ന ചര്‍ച്ചയോ നിലച്ചെന്ന് അവര്‍ ആരോപിക്കുന്നു.പിണറായിയും ഭാര്യയും മകളും മരുകനും കൊച്ചുമകനും, പിന്നെ കുറച്ചു പിണിയാളുകളും മതി പാര്‍ട്ടിയില്‍ എന്നാണവരുടെ സമീപനം. പാര്‍ട്ടി സെക്രട്ടറി പോലും സ്തുതി പാഠകനായി മാറുന്നു. പിണറായി ശോഭയോടെ നില്ക്കുന്ന സൂര്യനാണെന്ന് പറയുന്ന ജയരാജന്മാര് അതാവര്‍ത്തിക്കുകയാണ്. പ്രധാനമന്ത്രി തന്നെ പറയുകയാണ് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കള്ളടത്ത് നടത്തിയതെന്ന് ജനങ്ങള്‍ക്കറിയാമെന്ന്. എന്നിട്ടും ആര്‍ക്കും പ്രതികരിക്കാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി മാസപ്പടി നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. അത് പി.വി ആരാണെന്ന സാങ്കേതികത്വത്തിലേക്ക് നീട്ടിക്കൊണ്ടുപോകുകയാണ് മറുപടി പറയേണ്ടവര്‍ ചെയ്യുന്നത്. . ഇപ്പോള്‍ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം തന്നെ അന്വേഷണം പ്രഖ്യാപിച്ചിട്ടും നേരത്തെ ന്യായീകരണവുമായി വന്ന സി.പി.എം നേതാക്കള്‍ പ്രതികരിക്കുന്നില്ല. ഏതായാലും മുകുന്ദന്റ വിമര്‍ശനത്തോടും ആളുകള്‍ പ്രതികരണങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നടത്തുന്നുണ്ട്.