നൂറു കോടി ക്ലബ്ബിലേക്ക് ‘നേര്’
1 min readമോഹന്‍ലാലിന്റെ അടുത്ത നൂറു കോടി ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ നേരും. പുതുവര്‍ഷത്തിലും, തിയറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ സിനിമയുടെ പ്രദര്‍ശനം തുടരുകയാണ്. സ്ക്രീന്‍ കൗണ്ടില്‍ ഒരു കുറവും സംഭവിക്കാതെ മൂന്നാം വാരം സിനിമയുടെ കലക്ഷന്‍ 80 കോടി പിന്നിട്ടു കഴിഞ്ഞു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. തിയറ്റര്‍ വ്യവസായത്തിനും വലിയ നേട്ടമാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കി. റിലീസിന് 200 സ്ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോള്‍ 350 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. വിദേശത്തടക്കം സിനിമയ്ക്ക് അധികം സ്ക്രീനുകള്‍ ഇന്നു മുതല്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അഭിഭാഷകനായെത്തുന്ന മോഹന്‍ലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ഹലൈറ്റെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
രജനികാന്ത് ചിത്രം ‘ജയിലറി’ലെ മോഹന്‍ലാലിന്റെ അതിഥിവേഷവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.