കുഞ്ഞിനെ പരിചയപ്പെടുത്തി അര്‍ച്ചനയും ഭര്‍ത്താവും

1 min read

ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഒരു അമ്മയായി എന്ന സന്തോഷ വാര്‍ത്ത അര്‍ച്ചന സുശീലന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘ഡിസംബര്‍ 28 ന് ഞങ്ങള്‍ ഒരു ആണ്‍ കുഞ്ഞിനാല്‍ അനുഗ്രഹീതരായി’ എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. മകനെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അര്‍ച്ചനയും ഭര്‍ത്താവ് പ്രവീണ്‍ നായരും. കുഞ്ഞിന്റെ മുഖവും, പേരും വെളിപ്പെടുത്തി. ‘അയാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം’ എന്ന് പറഞ്ഞാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ദിവസങ്ങള്‍ മാത്രം പ്രായമെത്തിയ കുഞ്ഞിന്റെ മുഖം കണ്ട സന്തോഷത്തിലാണ് പ്രവീണ്‍ നായരുടെയും അര്‍ച്ചന സുശീലന്റെയും ഫോളോവേഴ്‌സ്. ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ഭര്‍ത്താവിനൊപ്പം കാലിഫോര്‍ണിയയിലാണ് ഇപ്പോള്‍ അര്‍ച്ചന. അവിടെ തന്നെയായിരുന്നു ഇരുവരുടെയും വിവാഹവും. മാനസപുത്രി എന്ന സീരിയലിലെ വില്ലത്തി വേഷം ചെയ്തുകൊണ്ടാണ് പ്രേക്ഷക മനസ്സില്‍ അര്‍ച്ചന ഇടം നേടിയത്. പിന്നീട് നിരവധി വേഷങ്ങള്‍ പല സീരിയലുകളിലായി ചെയ്തു. ഇടയ്ക്ക് കോമഡി ട്രാക്കിലേക്കും മാറിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.