മാമാട്ടിക്കുട്ടിക്കൊപ്പം ന്യൂഇയര്‍ ആഘോഷ്ച്ച് കാവ്യ

1 min read

ഉലകം ചുറ്റി പുതുവര്‍ഷത്തെ വരവേറ്റ് കാവ്യാമാധവനും മകള്‍ മഹാലക്ഷ്മിയും. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങള്‍ നിറഞ്ഞ ഒരു ചക്രവാളം നിങ്ങള്‍ക്ക് ആശംസിക്കുന്നു… പുതുവത്സരാശംസകള്‍.. എന്ന് കുറിച്ചുകൊണ്ട് മകള്‍ക്കൊപ്പമുള്ള കാവ്യയുടെ മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.
ഇത്തവണ കാവ്യയുടെയും മകളുടെയും പുതുവത്സരാഘോഷം വിദേശത്താണെന്നാണ് കാവ്യ പങ്കിട്ട ചിത്രത്തില്‍ നിന്നും വ്യക്തമാകുന്നത്. ഏതാണ് സ്ഥലമെന്ന് കാവ്യ വെളിപ്പെടുത്തിയിട്ടില്ല. താരവും മകളും അവധി ആഘോഷിക്കുന്നത് ഹോങ്കോങിലാണെന്നാണ് ചിത്രം കണ്ട ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ചിത്രം വൈറലായതോടെ ദിലീപും മീനാക്ഷിയും എവിടെ എന്ന ചോദ്യങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്.

ചിലപ്പോള്‍ ദിലീപായിരിക്കാം കാവ്യയുടെയും മാമാട്ടിയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയത് അതുകൊണ്ടായിരിക്കാം ഇരുവര്‍ക്കും ഒപ്പം കാണാതിരുന്നതെന്ന കണ്ടെത്തലും ആരാധകര്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എയര്‍പോട്ടില്‍ നിന്നുള്ള കാവ്യയുടെയും മഹാലക്ഷ്മിയുടെയും ദിലീപിന്റെയും ചിത്രങ്ങള്‍ ഇവരുടെ ഫാന്‍ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മീനാക്ഷി മാത്രം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. കോളേജ് പഠനം ആരംഭിച്ചതോടെ മീനാക്ഷിയുടെ യാത്രകള്‍ ഏറെയും സുഹൃത്തുക്കള്‍ക്കൊപ്പമാണ്. മാത്രമല്ല ഹൗസ് സര്‍ജന്‍സി ചെയ്യാന്‍ തുടങ്ങിയതുകൊണ്ട് തന്നെ സെലിബ്രിറ്റികളുടെ പരിപാടികളിലും വിരളമായി മാത്രമെ മീനാക്ഷി പങ്കെടുക്കാറുള്ളു

Related posts:

Leave a Reply

Your email address will not be published.