ഛര്‍ദ്ദിച്ചത് വിഴുങ്ങി സി.പി.എം മന്ത്രി സജിചെറിയാന്‍
1 min readമുസ്ലിം പള്ളിക്ക് മാത്രമല്ല , ക്രിസത്യന്‍ പള്ളിക്കും വോട്ടുണ്ട്, അല്ലേ ?
ഛര്‍ദ്ദിക്കുന്നത് വിഴുങ്ങുക. അതാണ് നമ്മുടെ സഖാവ് ചെയ്തത്. അറിയാതെ പറഞ്ഞുപോയാല്‍ അപ്പോള്‍ തിരുത്തണം. അതിന് നാക്കുപിഴ, കൈയബദ്ധം എന്നൊക്കെ പറയും. അത് എല്ലാവര്‍ക്കും പറ്റുന്നതാണ്. എന്നാല്‍ ബോധപൂര്‍വം പറയുന്നത് തിരുത്താന്‍ പുറത്ത് നിന്ന് ആളുകള്‍ പറയണം. പറഞ്ഞതിന്റെ പ്രത്യാഘാതം എന്താണെന്ന് പാര്‍ട്ടിക്ക് ബോദ്ധ്യപ്പെടുമ്പോള്‍ വോട്ടിന് വേണ്ടി പറഞ്ഞത് വിഴുങ്ങുന്നത് നാണക്കേടാണ്. മാന്യതയല്ല എന്നൊന്നും പറയുന്നില്ല. അതൊന്നും ഇവരോട് പറയാന്‍ പറ്റില്ലല്ലോ. അതുണ്ടെങ്കില്‍ രാജിവച്ചയാള്‍ വീണ്ടും സാങ്കേതിക കാരണം പറഞ്ഞ് പിന്നെയും മന്ത്രിയാവാന്‍ വരില്ലല്ലോ. മന്ത്രി സജി ചെറിയാന്‍ ആദ്യം സി.പി.എമ്മിനെ വെട്ടിലാക്കുകയും ഇപ്പോള്‍ ശരിക്കും നാണക്കേടിലാക്കുകയും ചെയ്തിരിക്കുകയാണ്.
പണ്ട് മല്ലപ്പള്ളിയില്‍ ഈ മന്ത്രിപുംഗവന്‍ പറഞ്ഞതെന്താണ്.
‘ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാന്‍ മനോഹരമായി എഴുതിവച്ച ഭരണഘടനയാണു രാജ്യത്തുള്ളത്. അതില്‍ കുറച്ചു ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണിത്.’
പത്തനംതിട്ട ജില്ലയില്‍ സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അന്ന് സജിചെറിയാന്റെ ഛര്‍ദ്ദിക്കല്‍. അത് ഉള്ളിലുള്ളതുവന്നുപോയതാണ്. ഇപ്പോഴത്തേത് ക്രിസ്ത്്യാനികളെങ്ങാനും ബി.ജെ.പിക്ക് വോട്ട് ചെയതുകളയുമോ എന്ന ആശങ്കയില്‍ ഉണ്ടായതും. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ മന്ത്രി ആദ്യം ന്യായീകരിക്കുകയാണ് ചെയ്തിരുന്നത്.
പിന്നീടു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നാലെ നിയമസഭയിലും വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഒടുവില്‍ ചെറിയാന് രാജി വയ്‌ക്കേണ്ടിവന്നു. എന്നാല്‍ നമ്മുടെ പോലീസല്ലെ, ഏത് ഡി.വൈ.എസ്.പിക്കും റിപ്പോര്‍ട്ട് കൊടുക്കാമല്ലോ. ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും മന്ത്രിയുമാക്കി.
ഇത്തവണ പുന്നപ്രയിലായിരുന്ന സജിയുടെ പ്രസംഗം. പാര്‍ട്ടി ഓഫീസ് പരിപാടി. നമ്മുടെ ജി.സുധാകരന്റെ വീട്ടിനുട്തതാണെങ്കിലും അദ്ദേഹത്തെ വിളിച്ചിരുന്നില്ല കേട്ടോ. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതാണ് സജിചെറിയാനെ ചൊടിപ്പിച്ചത്. ചെറിയാന്‍, അതോ ചൊറിയാനോ, പറഞ്ഞതിങ്ങനെ
‘ചില ബിഷപ്പുമാര്‍ക്ക് ബി.ജെ.പി നേതാക്കള്‍ വിളിച്ചതില്‍ പ്രത്യേക രോമാഞ്ചമുണ്ട്. രോമാഞ്ചം കൂടി കുറച്ചുപേര്‍ ഡല്‍ഹിയില്‍ പോയി. കേക്കിന്റെ പീസും മുന്തിരങ്ങിയട്ടു വാറ്റിയ സാധനവും കഴിചജ്ചു സ്തുതി പാടി പോന്നു. അവര്‍ മണിപ്പൂരിനെ മറന്നു’. തുടങ്ങിയവയായിരുന്നു സജിയുടെ ജല്പനങ്ങള്‍.
വിവിധ ക്രൈസ്തവ മത മേധാവികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ചെറിയാന്റെ മലക്കം മറിച്ചില്‍. തന്റെ പ്രസ്താവനയിലെ കേക്ക്, വീഞ്ഞ്, രോമാഞ്ചം എന്നീ വാക്കുകള്‍ പിന്‍വലിക്കുന്നു എന്നാണ് ചെറിയാന്‍ പറയുന്നു. അപ്പോള്‍ ഈ വാക്കുകള്‍ ഒഴിവാക്കി വ്യാകരണ തെറ്റില്ലാതെ, തിരുത്തിയ പ്രസംഗം എങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.
അപ്പോള്‍ വോട്ട് മുസ്ലിം മതന്യൂനപക്ഷത്തിന് മാത്രമല്ല, ക്രൈസ്തവര്‍ക്കും വോട്ട് ഉണ്ടെന്ന് സജി ചെറിയാനും സി.പി.എമ്മിനും മനസ്സിലായിരിക്കുകയാണ്. അതുകൊണ്ടാണ് കര്‍ദ്ദിനാള്‍ ക്ലിമിസ് പ്രതിഷേധം അറിയിക്കേേുമ്പാഴേക്കും ഓടിപ്പോയി ചെറിയാന്‍ ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങിയത്. രണ്ടുദിവസം മുമ്പ് തുശൂരില്‍ നഗരസഭ ജീവനക്കാര് മോദിയുടെ ഫെക്‌സ് ബോര്‍ഡുകളൊക്കെ എടുത്തുമാറ്റിയിരുന്നു. ഒരു മാസത്തിലധികം പിണറായി വിജയന്റെ യാത്രയുടെ ഫെക്‌സ് ബോഡുകളൊക്കെ നഗരത്തില്‍ വച്ചിട്ടും പ്രതികരിക്കാത്ത നഗരസഭക്കാരാണ് മോദിയുടെ ബോഡ് കണ്ട ഉടനെ കലി തുള്ളി എടുത്തുകൊണ്ടുപോയത്. ബി.ജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ എടുത്ത ബോഡുകള്‍ അവിടെ തന്നെ ജീവനക്കാര്‍ എടുത്തുവച്ചു. ഏതാണ്ട തൃശൂര്‍ നഗരസഭയിലെ ജീവനക്കാരുടെ പണിയാണ് നമ്മുടെ സജി ചെറിയാനും ഇപ്പോള്‍ ചെയ്തിരിക്കുന്നത്.