ഗവര്‍ണറെ’ കത്തിച്ചു; എസ്.എഫ്.ഐക്കാരിക്കെതിരെ പിണറായി പോലീസ്
1 min readപുതുവത്സരാഘോഷത്തിനിടെ പാപ്പാഞ്ഞി മാതൃകയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പിണറായിയുടെ പോലീസിന് കേസെടുക്കേണ്ടിവന്നു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ പുതുവത്സരപിറവി സമയത്താണ് 30 അടി ഉയരമുള്ള ഗവര്‍ണറുടെ കോലം കത്തിച്ചത്്. ഇതിന് നേതൃത്വം നല്‍കിയ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ അടക്കം 10 പേര്‍ക്കെതിരെയാണ് കേസ്. എസ്. എഫ്.ഐക്കാരല്ലാത്ത വിദ്യാര്‍ഥികളെ ഗവര്‍ണര്‍ തന്റെ വിവേചനാധികാരമുപയോഗിച്ച് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തതാണ് എസ്.എഫ്.ഐക്കാരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ തവണ ഗവര്ണറുടെ വാഹനം തടഞ്ഞ എസ്. എഫ്.ഐക്കാര്‍ പോലീസ് സഹായത്തോടെ ഗവര്‍ണറുടെ വാഹനിത്തിലിടച്ചിരുന്നു. ഇതോടെ ക്രിമിനല്‍സ് എന്ന് വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്തിറങ്ങിയതോടെ എസ്.എഫ്.ഐക്കാര്‍ ഓടിമറയുകയായിരുന്നു. ഇവരില്‍ ചിലരെ പോലീസ് ജീപ്പില്‍ കയറ്റിയാണ് രക്ഷപ്പെടുത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. സാധാരണ കൊച്ചിയിലാണ് പാപ്പാഞ്ഞിയെ പുതുവത്സര സമയത്ത് കത്തിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി മോദിയുടെ സാമ്യമുള്ള പാപ്പാഞ്ഞി ഉണ്ടാക്കിയത് വിവാദമായിരുന്നു.