രാജിവെച്ച മന്ത്രിമാരുടെ 37 പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും പെന്‍ഷന്‍ ഉറപ്പ്
1 min readരണ്ടര വര്‍ഷം കഴിഞ്ഞ് രണ്ട് മന്രത്ിമാര്‍ രാജിവെച്ചതോടെ അവരുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന 37 പേര്‍ക്കും ആജീവനാന്ത പെന്‍ഷന്‍ ഉറപ്പായി. പുതിയ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളായി വരുന്നരാഷ്ട്രീയക്കാര്‍ക്കും രണ്ടര വര്‍ഷത്തിനുശേഷം പെന്‍ഷന്‍ കിട്ടും. 3450 രൂപ മുതല്‍ ആറായിരം രൂപ വരെയാണ് പെന്‍ഷന്‍ കിട്ടുക. ഡി.എ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങള്‍ വേറെയും. ആന്റണി രാജുവിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ 21 പേരായിരുന്നു. ഇതില്‍ 19 പേരും രാഷ്ട്രീയ നിയമനം നേടിയവര്‍. അഹമ്മദ് ദേവര്‍ കോവിലിന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്ന 25 പേരില്‍ 18ഉം രാഷ്ട്രീയക്കാര്‍. മന്ത്രിയുടെ ഓഫീസില്‍ നിന്നിറങ്ങിയാലും 15 ദിവസത്തെ സര്‍ക്കാര്‍ ശമ്പളത്തിന് ഇവര്‍ക്ക് അര്‍ഹതയുണ്ട്. മൂന്നു വര്‍ഷത്തെ സര്‍വീസാണ് പെന്‍ഷന്‍ കിട്ടാന്‍ വേണ്ടത്. എന്നാല്‍ 2 വര്‍ഷവും ഒരു ദിവസവും പൂര്‍ത്തിയാക്കിയാല്‍ അത് 3 വര്‍ഷമായി കണക്കാക്കി പെന്‍ഷന്‍ നല്‍കുന്നതാണ് നിലവിലെ രീതി. മറ്റ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെക്കൂടി മാറ്റാനും നീക്കം നടക്കുന്നുണ്ട്. പെന്‍ഷന്‍ ഉറപ്പായവരെ മാറ്റി പകരം പാര്‍ട്ടിക്കാരെ നിയമിച്ച് അവര്‍ക്കും പെന്‍ഷന്‍ ഉറപ്പു വരുത്താനാണിത്.