ഇതിനെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എതിര്‍ത്തത്.

1 min read

കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ കിട്ടാനായി ചീഫ് വിപ്പിന്റെ സ്റ്റാഫിനെ രാജിവയ്പ്പിക്കുന്നു.

നിയമസഭയിലെ ചീഫ് വിപ്പിന് എന്താണ് ജോലി. സഭയിലെ നിര്‍ണായക വോട്ടെടുപ്പ് സമയത്ത് ഭരണകക്ഷി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക. മാണിഗ്രൂപ്പ് കേരള കോണ്‍ഗ്രസുകാരനായ എന്‍.ജയരാജ് ആണ് ചീഫ് വിപ്പ്. അദ്ദേഹം ചീഫ് വിപ്പായപ്പോള്‍ ഉണ്ടായിരുന്ന സ്റ്റാഫുകളുടെ എണ്ണം 7 ആയിരുന്നു. ഇപ്പോഴത് 24 ആയി. പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടിമാര്‍, അസി.പ്രൈവറ്റ് സെക്രട്ടറിമാര്‍, പി.എമാര്‍, പ്യൂണ്‍, ഡ്രൈവര്‍ തുടങ്ങിയവര്‍. ഇവരുടെ ശമ്പളം പ്രതിമാസം 60,000 രൂപ മുതല്‍ ഒന്നേമുക്കാല്‍ ലക്ഷംവരെ.

ഇതെല്ലാം കഴിഞ്ഞ് 5700 രൂപയോളം പ്രതിമാസ പെന്‍ഷനും. പെന്‍ഷന്‍ നേടാന്‍ വേണ്ട മിനിമം സര്‍വ്ീസ് രണ്ടര വര്‍ഷം. രണ്ടര വര്‍ഷം വരെ മാത്രം നിലവിലുള്ളവര്‍ക്ക് സര്‍വീസ് കൊടുത്താല്‍ പിന്നെ അടുത്ത രണ്ടരവര്‍ഷം പുതിയ 24 പേര്‍ക്കും പെന്‍ഷന്‍ കിട്ടും. അങ്ങനെ ഒരു മന്ത്രിസഭാ കാലാവധിക്കിടെ ഒരു ചീഫ് വിപ്പിന് മാത്രം 48 പേര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങിക്കൊടുക്കാം. കേരളത്തില്‍ മാത്രമാണ് ഈ ഏര്‍പ്പാടുള്ളത്. കേന്ദ്രത്തില്‍ മന്ത്രിമാരുടെ സ്വകാര്യ സ്റ്റാഫിന് പെന്‍ഷനേ ഇല്ല. കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ കിട്ടാനായി മിനിമം കാലാവധിക്ക് ശേഷം രാജിവയ്ക്കുന്ന സമ്പ്രദായവും കേരളത്തില്‍ മാത്രം. സ്വന്തക്കാരെകൊണ്ട് പൊതുഖജനാവ് കൊള്ളയടിപ്പിക്കുക. ഇതിനെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചത്.

അദ്ദേഹം പറഞ്ഞു കേന്ദ്രത്തിലൊന്നുമില്ല മന്ത്രിമാരുടെ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍. ഇവിടെ പെന്‍ഷന്‍ മാത്രമല്ല. ഇരട്ടി പേര്‍ക്ക് പെന്‍ഷന്‍ കിട്ടാന്‍ വേണ്ടി രണ്ടരവര്‍ഷം പൂര്‍ത്തിയായവര്‍ക്കും പെന്‍ഷന്‍ നല്‍കുന്നു. എന്നിട്ട് രണ്ടരവര്‍ഷം പൂര്‍ത്തിയായവരെ രാജിവയ്പ്പിച്ച് പുതിയ ആളുകളെ സ്റ്റാഫ് ആയി എടുക്കുന്നു. ഒരു ഗവര്‍ണര്‍ക്ക് ഇതിനെതിരെ പ്രതികരിക്കേണ്ടിവന്നു. എന്തൊരു അധികാര ദുര്‍വിനിയോഗവും പൊതുഖജനാവ് കൊള്ളയടിക്കലുമാണിത്. 21 മന്ത്രിമാരാണ് നമുക്കുള്ളത്. ഇവര്‍ക്കെല്ലാം പെന്‍ഷന്‍. ഇപ്പോള്‍ രണ്ടു മന്ത്രിമാര്‍ രാജിവച്ചു. അവരുടെ സ്റ്റാഫിനും പെന്‍ഷന്‍ കിട്ടും. പുതിയ രണ്ട് മന്ത്രിമാര്‍ വരുന്നു. അവരുടെ സ്റ്റാഫിനും പെന്‍ഷന്‍ കിട്ടും. ഇതിനിടെ രാജിവയ്ക്കാത്ത മന്ത്രിമാരുടെ സ്റ്റാഫിനെയും രാജിവയ്ചിച്ചുകാണും. പുതിയ ആളുകള്‍ക്കും പെന്‍ഷന്‍ കിട്ടുമല്ലോ. പൊതുഖജനാവ് എങ്ങനെയൊക്കെ കൊള്ളയടിക്കാമെന്ന് ഗവേഷണം നടത്തുകയാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്.

Related posts:

Leave a Reply

Your email address will not be published.