മാദ്ധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
1 min readഗൂഢാലോചന, ഗൂഢാലോചന തന്നെയാണെന്നും പൊലീസില്‍ തനിക്ക് വിശ്വാസക്കുറവില്ലെന്നും മുഖ്യമന്ത്രി. ഗൂഢാലോചനയുണ്ടെങ്കില്‍ അത്തരത്തില്‍ കേസും വരും. ജോലിസ്ഥലത്ത് പോകുന്നതോ സാധാരണ നിലയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതോ ആരും തടയാന്‍ പോകുന്നില്ല. ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിങ്ങള്‍ അങ്ങനെയല്ലെന്ന് പറയുന്നു. അത് തെളിയിച്ചോളൂ. എനിക്ക് പൊലീസില്‍ വിശ്വാസക്കുറവില്ല. കുറച്ച് ശബ്ദമുയര്‍ത്തി നേട്ടമുണ്ടാക്കാമെന്ന ധാരണ വേണ്ടെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞു.
നവകേരള ബസിനു നേരെ കറുത്ത ഷൂ എറിഞ്ഞ കേസിലാണ് മാദ്ധ്യമപ്രവര്‍ത്തകയെയും പൊലീസ് പ്രതി ചേര്‍ത്തത്. 24 ന്യൂസിലെ റിപ്പോര്‍ട്ടര്‍ വി.ജി.വിനീതയ്ക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കുറുപ്പംപടി പൊലീസ് പെരുമ്പാവൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ 10ന് പെരുമ്പാവൂരിലെ നവകേരള സദസ്സില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്കു പോകുമ്പോള്‍ വൈകിട്ട് 4.15ന് എഎം റോഡില്‍ ഓടക്കാലിയില്‍ വച്ചാണു കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. മാദ്ധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ വിനീത മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. ഇവര്‍ ദൃശ്യം പകര്‍ത്തുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇവരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് കേസ്. കേസില്‍ അഞ്ചാം പ്രതിയാണ് വിനീതയെ അഞ്ചാം പ്രതിയാക്കിയിരിക്കുകയാണ്..