കൊലക്കേസ് പ്രതി കേരളം ഭരിക്കുന്നു അപ്പോഴാ ഒരു കത്തികുത്ത്

1 min read

അത് കത്തിക്കുത്ത് കേസ് പ്രതി പറഞ്ഞാലും സത്യം തന്നെ ആണ്. നവകേരള സദസ്സ് ജനത്തിനു വേണ്ടിയുള്ളതല്ല എന്നുള്ളത് ഒരു സത്യം.

നവകേരള സദസ്സിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ പുനലൂരില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ കനത്ത പൊലീസ് സുരക്ഷ ഭേദിച്ചു ബാരിക്കേഡ് മറികടന്നു വേദിക്കു സമീപത്തേക്കു പാഞ്ഞടുത്ത് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ കത്തിക്കുത്തുകേസില്‍ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്രെ. 38 കാരനായ കരവാളൂര്‍ നരിക്കല്‍ സ്വജേശി ഹരിലാല്‍ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സമീപം ഇടമണ്‍ ലക്ഷംവീട് വലിയവിള പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ഷാജഹാനെ കുത്തിപരുക്കേല്‍പ്പിച്ച കേസിലാണ് ഹരിലാല്‍ പിടിയിലായതെന്നു പൊലീസ് പറയുന്നു. ബസ് സ്റ്റാന്‍ഡിന് സമീപം വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതേ തുടര്‍ന്നു ഹരിലാല്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ഷാജഹാനെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പിങ്ക് പൊലീസിന്റെ വാഹനം ആക്രമിച്ചത് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഹരിലാല്‍ എന്നും പൊലീസ് അറിയിച്ചു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

18നു പുനലൂരില്‍ നവകേരളസദസ്സില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ ഈ പരിപാടി ഏതെങ്കിലും മുന്നണികള്‍ക്ക് എതിരോ അനുകൂലമോ അല്ലെന്നും പരിപാടി നാടിനു വേണ്ടിയാണെന്നും പറഞ്ഞിരുന്നു. അപ്പോഴാണ് അല്ല.. അല്ല’ എന്നു പറഞ്ഞ് ബാരിക്കേഡ് കടന്ന് ഹരിലാല്‍ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ഓടിയെത്തിയത്. അന്ന് ഹരിലാലിനെ പൊലീസ് പിടികൂടി സ്റ്റേഡിയത്തിന്റെ പിന്‍ഭാഗത്തുള്ള റോഡിലേക്കു കൊണ്ടുപോവുകയും ഈ സമയം നവ കേരളസദസ്സിന്റെ ബനിയന്‍ ധരിച്ച വൊളന്റിയര്‍മാര്‍ ഹരിലാലിനെ പൊലീസിന്റെ സാന്നിധ്യത്തില്‍ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.. ഹരിലാലിനെ പിന്നീട് കരുതല്‍ തടങ്കലായി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം നവകേരള സദസ് അവസാനിച്ച ശേഷമാണ് വിട്ടയച്ചത്. ഇനി ഏതായാലും ഹരിലാലിന്റെ പേരില്‍ കേസുകളുടെ കൂമ്പാരമായിരിക്കും. ദിവസങ്ങള്‍ക്ക് മുമ്പ നടന്ന അക്രമങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് അപ്പോഴൊന്നും ഹരിലാലിനെ പിടിക്കാത്തത് എന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതോടെ പഴയ കേസുകളെല്ലാം കുത്തിപ്പൊക്കിക്കൊണ്ടുവരികയാണോ?

ഏതായാലും സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ശ്രദ്ധേമായ കമന്റുകളാണ് വരുന്നത്. ഒരാള്‍ എഴുതിയത് കൊലക്കേസ് പ്രതിയായിരുന്നയാള്‍ കേരളം ഭരിക്കുന്നു. അപ്പോഴാണ് ഒരു കത്തിക്കുത്ത് എന്നാണ്. മറ്റൊരാള്‍ എഴുതിയത് ഇങ്ങനെ. മുഖ്യനും പരിവാരങ്ങളും പൗര പ്രമുഖരും ജനങ്ങളുടെ പണം എടുത്തു ഓസിനു മൂക്കറ്റം വെട്ടി വിഴുങ്ങുന്നു. നവകേരള സദസ്സ് ജനത്തിനു വേണ്ടിയുള്ളതല്ല എന്ന് പറഞ്ഞത് ഒരു സത്യം. അത് കത്തിക്കുത്ത് കേസ് പ്രതി പറഞ്ഞാലും സത്യം തന്നെ ആണ്.

Related posts:

Leave a Reply

Your email address will not be published.