മറിയക്കുട്ടിമാര്‍ എങ്ങനെ ജീവിക്കുമെന്ന് കോടതി
1 min readഅഞ്ചുമാസമായിട്ടും വിധവാ പെന്ഷന് കിട്ടാതെ മറിയക്കുട്ടിമാര്‍ എങ്ങനെ ജീവിക്കുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. എന്നാല്‍ മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പെന്ഷന് കൊടുക്കാന്‍ തങ്ങളുടെ കയ്യില്‍ ്പണമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പെന്ഷന് തുകയായ 1600 രൂപയില്‍ 300 രൂപ കേന്ദ്രവിഹിതമാണ്. സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയിക്കുട്ടിയെപോലുളളവര്. ഇവരെപ്പോലുള്ള സാധാരണക്കാരൊക്കെ എങ്ങനെ ജീവിക്കും. പെന്ഷന് നല്കാന് കഴിയുന്നില്ലെങ്കില്‍ മൂന്നുമാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവ് കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അടിമാലി സ്വദേശിയായ മറിയക്കുട്ടിയും അന്ന ജോസഫും അഞ്ചുമാസമായി വിധവ പെന്ഷന് കിട്ടാത്തതിനാല്‍ അടിമാലിയില്‍ ഭിക്ഷയാചിച്ചിരുന്നു. ഇതോടെ ഇവര്‍്ക്കെതിരെ വ്യാജപ്രചാരണവുമായി ദേശാഭിമാനി രംഗത്തുവന്നിരുന്നു. ഒടുവില്‍ ദേശാഭിമാനിക്ക് വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയേണ്ടിവന്നു.