വി.സിയും സമരക്കാരും ഒത്തുകളിച്ചു
1 min readചാന്‍സലര്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ സമരക്കാരുമായി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജയരാജ് ഒത്തുകളിച്ചതായി ആരോപണം. പോലീസും സമരക്കാര്‍ക്ക് കൂട്ടുനിന്നു. സംസ്ഥാനത്ത് നിയമസമാധാന വാഴ്ച തകര്‍ന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോഴിക്കോട് സര്‍വകലാശാലയില്‍ കണ്ടത്.
കാഴ്ച മറഞ്ഞിട്ടും അകക്കണ്ണിന്റെ വെളിച്ചത്തില്‍ പുസ്തകങ്ങള്‍ തുടരെ എഴുതി പത്മശ്രീ പുരസ്‌കാരം വരെ നേടിയ ബാലന്‍ പൂതേരി ഇന്നലെ കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് ഹൗസ് ഗേറ്റിന് പുറത്ത് നിസ്സഹായനായി നിന്നത് ഒന്നര മണിക്കൂറിലേറെ നേരം. പരസഹായത്തോടെയാണ് ബാലന്‍ പൂതേരി എത്തിയത്. സെനറ്റ് ഹൗസ് ഗേറ്റില്‍ എത്തിയപ്പോള്‍ തന്നെ എസ്എഫ്ഐക്കാര്‍ തടഞ്ഞു. ബാലന്‍ പൂതേരിക്കും ഒപ്പമുള്ളവര്‍ക്കും പ്രതിഷേധം അപ്രതീക്ഷിതമായിരുന്നു. രക്ഷയില്ലാതെ റോഡരികില്‍ മാറി നിന്നു. ഏറെ നേരത്തിനു ശേഷം പരിചയക്കാര്‍ ആരോ പാതയോരത്ത് അദ്ദേഹത്തിനു കസേര നല്‍കി. സെനറ്റ് യോഗത്തിനെത്തി നടപടികളില്‍ പങ്കുകൊള്ളാനുള്ള അവസരം വീണ്ടെടുക്കാന്‍ എല്ലാ ശ്രമങ്ങളും നിയമപരമായി നടത്തുമെന്ന് ബാലന്‍ പറഞ്ഞു. സമരക്കാരെ പിടിച്ചുമാറ്റി സെനറ്റ് അംഗങ്ങള്‍ക്ക് വഴിയൊരുക്കാന്‍ പോലീസും തയ്യാറായില്ല. കേരളം ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണോ.