ഗൂഗിള്‍ സെര്‍ച്ച് ലിസ്റ്റില്‍ ആരൊക്കെ?
1 min readആരാധകര്‍ കൂടുതല്‍ തിരഞ്ഞവര്‍ ആരൊക്കെ
2023 അവസാനിക്കാന്‍ ഒരുങ്ങുമ്പോള്‍ കണക്കെടുപ്പുകളും തുടങ്ങി കഴിഞ്ഞു. ഈ വര്‍ഷത്തിലെ മികച്ച സിനിമ, മികച്ച നടി, നടന്, സംവിധായകന് എന്നൊക്കെയുള്ള തിരച്ചിലുകളിലാണ് ആരാധകര്‍. 2023 ല്‍ ഏറ്റവും അധികം വിവാദങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട സെലിബ്രിറ്റികള്‍ ആരാണ്, എന്താണ് സംഭവം, ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞത് ആരെയാണെന്നും എന്തുകൊണ്ടാണെന്നും അന്വേഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ആ ലിസ്റ്റില്‍ ഇത്തവണ മലയാളികള്‍ ആരുമില്ല എന്നതാണ് സത്യം. ഗൂഗിളില്‍ ഏറ്റവും അധികം തിരഞ്ഞ സിനിമകളുടെ ലിസ്റ്റില്‍ കഴിഞ്ഞ വര്‍ഷം ഒന്‍പതാം സ്ഥാനത്ത് മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം 2 എന്ന സിനിമ ഉണ്ടായിരുന്നു. ഈ വര്‍ഷം കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രവും അറ്റ്ലി സംവിധാനം ചെയ്ത ജവാന് ആയിരുന്നു. ഒരു മലയാളം സിനിമ പോലും ഗൂഗിളിന്റെ സെര്‍ച്ച് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല.
ആധിപുരുഷ്, പത്താന്, ദ കേരള സ്റ്റോറി എല്ലാം ലിസ്റ്റിലുണ്ട്. വിജയ് യുടെ ലിയോ എട്ടാം സ്ഥാനത്തും, വാരിസ് പത്താം സ്ഥാനത്തും നില്ക്കുന്നു. രജിനികാന്തിന്റെ ജയിലര്‍ ആണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു തമിഴ് ചിത്രം.
ഗൂഗിള്‍ ഏറ്റവും അധികം തിരഞ്ഞവരുടെ കൂട്ടത്തിലും മലയാളികളില്‍ ഇല്ല. കഴിഞ്ഞ വര്‍ഷവും ഈ ലിസ്റ്റില്‍ മലയാളിയാളികള് ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രമുഖര്‍ക്കും, കായിക താരങ്ങള്‍ക്കും, ബോളിവുഡിലെ വന്‍ മരങ്ങളെ എല്ലാം പിന്തുള്ളി നടി കിയാര അദ്വാനിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അത്രയും തിരയാന്‍ മാത്രം കിയാര എന്തായിരുന്നു ചെയ്തത് എന്നും ആളുകള്‍ അന്വേഷിക്കുന്നുണ്ട്. 2023 ല്‍ സത്യപ്രേമ് കി കഥ എന്ന സിനിമ മാത്രമാണ് കിയാരയുടേതായി റിലീസ് ചെയ്തത്. സിനിമ സംബന്ധമായല്ല ആളുകയള് കിയാരയെ തിരഞ്ഞത്, സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള വിവാഹത്തെ തുടര്‍ന്നാണ്. വിവാഹത്തില്‍ അത്രയും സുന്ദരിയായി എത്തിയ കിയാരയുടെ ചിത്രങ്ങള്‍ തിരഞ്ഞ് എത്തിയവരാണ് കൂടുതലും. 2023 ല്‍ ഗൂഗിള്‍ തിരഞ്ഞവരില്‍ ഏറ്റവും മുന്നില്‍ കിയാരയും, ആറാം സ്ഥാനത്ത് ഭര്‍ത്താവ് സിദ്ധാര്ത്ഥുമാണുള്ളത്. ശുഭ്മാന്‍ ഗില്‍, രചിന് രവീന്ദ്ര, മുഹമ്മദ് ഷമി, യെല്വിഷ് യാദവ് എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള ലിസ്റ്റില്‍ ഉള്ളത്.