അമ്മയെ വെല്ലുന്ന പ്രകടനവുമായി ഐശ്വര്യയുടെ മകൾ ആരാധ്യ ബച്ചൻ
1 min readഅമ്മയെ വെല്ലുന്ന പ്രകടനവുമായി ഐശ്വര്യ റായിയുടെ മകൾ ആരാധ്യ ബച്ചൻ. ധീരുഭായ് അംബാനി ഇന്റർ നാഷണൽ സ്‌കൂളിന്റെ വാർഷിക ദിനത്തിലാണ് സഹപാഠികൾക്കൊപ്പം ഒരു സംഗീത നാടകത്തിൽ ആരാധ്യ പങ്കെടുത്തത്. മകളുടെ പ്രകടനം കണ്ട് കാണികൾക്കിടയിൽ ഇരുന്ന് കയ്യടിക്കുകയാണ് ഐശ്വര്യറായ്. ഐശ്വര്യയോടൊപ്പം അമ്മ ബ്രിന്ദ്യാ, അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചൻ, അഗസ്ത്യ നന്ദ എന്നിവരും ഉണ്ടായിരുന്നു. ആരാധ്യയുടെ പ്രകടനം എാവരെയും അതിശയിപ്പിച്ചു. ആത്മവിശ്വാസത്തോടെ തന്നെയാണ് ആരാധ്യ ഡയലോഗുകളെല്ലാം പറയുന്നത്.
ആരാധ്യയെ അഭിനന്ദിച്ചുകൊണ്ട് ധാരാളം കമന്റുകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഐശ്വര്യയുടെയും അഭിഷേകിന്റെയും മകളാണ്, അവൾക്ക് കഴിവുകൾ ഇല്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ എന്നാണ് ഒരാൾ കുറിച്ചത്.