പ്രിയങ്കയെ മാതാപിതാക്കള്‍ ഉപേക്ഷിച്ചിരുന്നോ!

1 min read

തന്നേക്കാള്‍ മികച്ച അമ്മയാണ് പ്രിയങ്കയെന്ന് മധു ചോപ്ര

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി വിജയം കണ്ടെത്തിയ താരമാണ് പ്രിയങ്ക ചോപ്ര. തന്റെ ജീവിതാനുഭവങ്ങളും മറ്റും പ്രിയങ്ക തുറന്നെഴുതിയ പുസ്തകമാണ് അണ്‍ഫിനിഷ്ഡ്. തന്റെ മൂക്കില്‍ നടത്തിയ സര്‍ജറിയെക്കുറിച്ചും പ്രിയങ്ക ചോപ്ര പുസ്തകത്തില്‍ പറയുന്നുണ്ട്. പ്രിയങ്ക മികച്ച അമ്മയാണെന്നാണ് താരത്തിന്റെ അമ്മ മധു ചോപ്ര പറയുന്നത്. മാല്‍തി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. ആരാധകരുടെ പ്രിയ താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. മകളുടെ നിരവധി ചിത്രങ്ങള്‍ പ്രിയങ്കയും പങ്കാളി നിക്കും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

മകളെ കുറിച്ച് മധു ചോപ്ര  പറയുന്നതിങ്ങനെ. എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു പ്രിയങ്കയെ ബോര്‍ഡിങ്ങില്‍ അയച്ചത്. ഇപ്പോഴും അതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ദുഃഖവും കുറ്റബോധവുമുണ്ട്. പ്രിയങ്ക വളരെ മികച്ച അമ്മയാണ്. അവള്‍ ഒന്നിനേയും ഭയപ്പെടുന്നില്ല. മകള്‍ മാല്‍ട്ടിയെ വളരെ സ്വതന്ത്രയായിട്ടാണ് വളര്‍ത്തുന്നത്. അവള്‍ക്ക് സ്വന്തം വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ ഒരുപാട് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.

ബോര്‍ഡിങ് സ്‌കൂളിലെ പഠനം പ്രിയങ്കയില്‍ ഒരുപാട് മാനസികാഘാതം സൃഷ്ടിച്ചിരുന്നു. മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് പ്രിയങ്ക പറഞ്ഞിരുന്നു. ‘ മാതാപിതാക്കള്‍ എന്നെ ബോര്‍ഡിങ്ങിലാക്കിയപ്പോള്‍ ആദ്യം എനിക്ക് തോന്നിയത് എന്നെ ഉപേക്ഷിച്ചതായിട്ടാണ്. ആ തോന്നല്‍ ഏറെ കാലം മനസിലുണ്ടായിരുന്നു. അവര്‍ എന്തിനാണ് എന്നെ പറഞ്ഞയച്ചതെന്ന് എനിക്ക് മനസിലായില്ല.
അമ്മയും അതിനെക്കുറിച്ചൊന്നും എന്നോട് പറഞ്ഞിരുന്നില്ല. ഒരുപക്ഷേ അവര്‍ എന്നെ പൂര്‍ണ്ണമായി മനസ്സിലാക്കാത്തതുകൊണ്ടാകാം അന്ന് അങ്ങനെ ചെയ്തത്’-അഭിനയ ജീവിതത്തിനും കുടുംബ ജീവിതത്തിനും മുന്‍പുള്ള കാലം എങ്ങനെ ആയിരുന്നുവെന്ന് പ്രിയങ്ക തന്റെ വാക്കുകളില്‍ വ്യക്തമാക്കുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.