ജീവനക്കാര്‍ ഓഫീസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഓംബുഡ്‌സ്മാന്‍

1 min read

 പഞ്ചായത്ത് ജീവനക്കാര്‍ ഇനി ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍  ഉത്തരവിട്ടു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി  മൊബൈല്‍ ഫോണ്‍ ലഭിക്കാത്തവര്‍ക്കാണിത്.   പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസിലിരിക്കുന്ന ജീവനക്കാര്‍ മതിയായ പരിചയം ഉള്ളവരാണെന്ന്  ഉറപ്പുവരുത്തണമെന്നും പഞ്ചായത്ത്  ജോയന്റ് ഡയറക്ടറോട് ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശിച്ചു. മലപ്പുറം കുറ്റിപ്പുറം കാലടിയിലെ അബ്ദുള്‍റഹിമാന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. വിവരാവകാശവുമായി ബന്ധപ്പട്ട് മലപ്പുറം ജില്ലയില്‍ തവനൂര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും രശീതി നല്‍കാതെ ഫ്രണ്ട് ഓഫീസിലിരുന്ന ജീവനക്കാരി ആ സമയത്ത് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നായിരുന്നു പരാതി. എന്നാല്‍ ജീവനക്കാരിയുടെ പരിചയക്കുറവ് പരിഗണിച്ച്  പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട്.

ഓഫീസില്‍ സേവനം കിട്ടുന്നതിനായി വന്നവരെ സീറ്റിന് മുന്നില്‍ നിറുത്തിക്കൊണ്ട് മൊബൈല്‍ ഫോണ്‍ വഴി സംസാരിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഓംബുഡ്‌സ്മാന്‍ പറഞ്ഞു. ഉദ്യോഗസ്ഥന്‍ ഫോണ്‍വിളിക്കുന്നത് കേള്‍ക്കാനോ കാണാനോ അല്ല നികുതിദായകന്‍ സേവനത്തിനായി തദ്ദേശശസ്വയം ഭരണ സ്ഥാപനത്തിലെത്തുന്നതെന്നും  ഓംബുഡ്മാന്‍ ചൂണ്ടിക്കാട്ടി.

Related posts:

Leave a Reply

Your email address will not be published.