മലൈക്കോട്ടൈ വാലിബന് തീ പാറുമെന്ന് ലാലേട്ടന്
1 min readആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നു എന്നതും വാലിബന്റെ ഹൈപ്പിന്റെ കാരണമാകുന്നു.
നേരിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബന് തീ പാറട്ടേ എന്ന് പറഞ്ഞത്.
സിനിമകള്‍ മികച്ച ഒന്നാകണമെന്ന് വിചാരിച്ച് തുടങ്ങുന്നതാണ് എല്ലാവരും. സിനിമയ്ക്ക് ഓരോന്നിനും ഓരോ ജാതകമുണ്ട്. നിങ്ങള്‍ക്ക് തോന്നിയ വികാരം ആ സിനിമയ്ക്ക് ഉണ്ടെങ്കില്‍ അതാണ് പ്രതീക്ഷ എന്ന് പറയുന്നത്. സിനിമ കണ്ടിട്ടേ അത് നമുക്ക് പറയാന്‍ കഴിയുകയുള്ളൂ. നമുക്ക് കിട്ടിയിരിക്കുന്ന ജോലി ചെയ്യുന്നു. കൂടെയുള്ളവര്‍ക്കൊപ്പം സഞ്ചരിക്കുന്നു. പുറത്തിറങ്ങിയിട്ടാണല്ലോ ഞാന്‍ വിചാരിച്ചതുപോലെയില്ലെന്നൊക്കെ സിനിമയെ കുറിച്ച് തോന്നുന്നത്. എന്താണ് വിചാരിച്ചത് എന്ന് അറിയാനുമാകില്ല. സിനിമയുടേത് ഒരു രഹസ്യ ചേരുവയാണ്. അതുകൊണ്ട് തീ പാറട്ടേ. മോഹന്‍ലാല്‍ പറയുന്നു. സംവിധായകന് ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ നേര് ഡിസംബര്‍ 21ന് പ്രദര്‍ശനത്തിനെത്തുന്നതിനാല്‍ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.