ജാന്‍വി കപൂറും കാമുകനും വിവാഹിതരാവാന്‍ പോവുന്നതായി റിപ്പോര്‍ട്ട്
1 min readഅന്തരിച്ച നടി ശ്രീദേവിയുടെ മക്കള്‍ രണ്ട് പേരും അഭിനയത്തില്‍ ചുവടുറപ്പിച്ച് കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം ഇളയമകള്‍ ഖുഷി കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ആര്‍ച്ചീസ് എന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് താരകുടുംബത്തില്‍ മറ്റൊരു സന്തോഷ വാര്ത്തയുണ്ടാവാന് പോവുകുന്നു എന്നാണ്. ശ്രീദേവിയുടെ മകളും ബോളിവുഡ് നടിയുമായ ജാന്‍വി കപൂര്‍ വൈകാതെ വിവാഹിതയായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജാന്‍വി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ കുറച്ച് നാളുകളായി വന്നിരുന്നു. ഒടുവില്‍ നടിയുടേതായ ചില ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹവാര്‍ത്തയും ചര്‍ച്ചയായിരിക്കുന്നത്. ജാന്‍വിയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന താരമായ ശിഖര്‍ പഹാരിയും ഒരു ക്ഷേത്രത്തില്‍ പോവുന്നതും അവിടെ നിന്നുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെയും വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ബവാല്‍ എന്ന സിനിമയാണ് ജാന്‍വിയുടേതായി അവസാനം തിയറ്ററുകളില്‍ എത്തിയത്. റോക്കി ഓര് റാണി കഹാനി എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും ജാന്‍വി പ്രത്യക്ഷപ്പെട്ടിരുന്നു. ഇനി ജൂനിയര്‍ എന്‍.ടി.ആറിനൊപ്പം ‘ദേവേര’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരപുത്രി.