ഞാൻ കാണുമ്പോൾ പവിഴമല്ലി എന്ന പാട്ടിന് ചാടി ചാടി കളിക്കുകയാണ് വിനീത് ശ്രീനിവാസൻ
1 min readവിനീത് ശ്രീനിവാസൻ നിർമ്മിച്ച ഹെലൻ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരമാണ് നോബിൾ തോമസ്. തുടർന്ന് ഹൃദയം, മുകുന്ദനുണ്ണി അസോസിയേറ്റ്സ്, ഫിലിപ്പ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ആദ്യമായി വിനീത് ശ്രീനിവാസനെ കണ്ടുമുട്ടിയ രസകരമായ ഓർമ്മ പങ്കിടുകയാണ് നോബിൾ.
” ഒരേ കോളേജിൽ പഠിച്ചവരാണ് ഞങ്ങൾ. വിനീത് പണ്ടുമുതലേ ശാന്തനാണ്. ഫസ്റ്റ് ഇയറിൽ ഒരു ദിവസം ഞാൻ ക്ലാസിൽ നിന്നിറങ്ങി വരുമ്പോൾ ദൂരെ ഒരാൾ നിൽക്കുന്നതു കണ്ടു. എന്റെ കൂടെയുള്ളവൻ പറഞ്ഞു – എടാ അതാണ് ശ്രീനിവാസന്റെ മകൻ. കുറെ സീനിയേഴ്സ് അവനെ റാഗ് ചെയ്യുകയാണ്. പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം എന്ന പാട്ടിൽ ശ്രീനി സാർ ചാടി ചാടി പോകുന്നില്ലേ . അതാണ് അവൻ ചെയ്തു കൊണ്ടിരിക്കുന്നത്. അന്നാണ് വിനീതിനെ ആദ്യമായി കാണുന്നത്. പിന്നെ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു. അന്നുമുതലുളള കൂട്ടാണ്.. ആ സൗഹൃദം വളർന്നു. പിന്നീട് 2008 ൽ പലവട്ടം എന്ന ആൽബം ഞങ്ങൾ ഒരുമിച്ചു ചെയ്തു. നോബിൾ തോമസ് പറയുന്നു..
നോബിളിന്റെ പുതിയ ചിത്രമായ ഫിലിപ്സ്, നടൻ ഇന്നസെന്റ് അവസാനമായി അഭിനയിച്ച സിനിമയാണ്..
ReplyForward |