മാസാകാൻ രജനി. 170-ാമത് ചിത്രത്തിന് പേരിട്ടു

1 min read

ഒടുവിൽ കാത്തുകാത്തിരുന്ന ആ പേരെത്തി. രജനീകാന്തിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ 170-ാമത് ചിത്രത്തിന് പേരിട്ടു… വേട്ടയ്യൻ എന്നാണ് പേര്… ചിത്രത്തിന്റെ റ്റൈറ്റിൽ ടീസറും പുറത്തിറങ്ങി.. ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും. ടി.ജെ.ജ്ഞാനവേൽ തന്നെയാണ് വേട്ടയ്യന്റെ രചനയും നിർവഹിക്കുന്നത്. അനിരുദ്ധിന്റേതാണ് സംഗീതം. പുതിയ ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് രജനിയെത്തുന്നത്.. ജയിലറിനു ശേഷം രജനി നായകനാവുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. രജനിയോടൊപ്പം അമിതാഭ് ബച്ചനും അഭിനയിക്കുന്നു എന്നതാണ് ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.. 33 വർഷങ്ങൾക്കു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. മുൻപ്  അന്ധ കാനൂൺ, ഗെരഫ്താർ തുടങ്ങിയ ചിത്രങ്ങളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ നിന്ന് ഫഹദ് ഫാസിലും മഞ്ജു വാര്യരും ചിത്രത്തിലുണ്ട്. ഫഹദും മഞ്ജുവും രജനിയോടൊപ്പം ആദ്യമായാണ്. മഞ്ജുവാര്യരുടെ നാലാമത്തെ തമിഴ് ചിത്രവും കൂടിയാണ് വേട്ടയ്യൻ. റാണാ ദഗുബാട്ടി, റിതികസിംഗ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിലെ അഭിനേതാക്കളാണ്. തിരുവനന്തപുരത്ത് വെള്ളായണിയിലും ശംഖുമുഖത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. സംവിധായകനായ

Related posts:

Leave a Reply

Your email address will not be published.