ഹാദിയയുടെ പിതാവിന്റെ ഹർജി, വിശദീകരണം ആരാഞ്ഞ് കോടതി
1 min readഡോ.ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപ്പസ് ഹർജിയിൽ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം തേടി ഹൈക്കോടതി. മകളെ കാണാനില്ലെന്നും ഭർത്താവ് ഷഫിൻ ജഹാനും അയാളുമായി ബന്ധമുള്ള ചിലരും അനധികൃതമായി തടങ്കൽ വച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഹാദിയയുടെ പിതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേസം. ഹർജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും.
മകളെ കാണാനില്ല. മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്ക,ുകയാണ്. ആഴ്ചകളായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. മലപ്പുറം ഒതുക്കങ്ങലിലുള്ള ക്ലിനിക്ക് പൂട്ടിയ നിലയിലാണ്. അശോകൻ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഹാദിയ ഷഫീൻ ജഹാനിൽ നിന്നും വിവാഹമോചനം നേടിയെന്നും, വീണ്ടും വിവാഹിതയായെന്നും ചില വാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞെന്നും ഹർജിയിൽ പറയുന്നുണ്ട്. ജസ്റ്റിസുമാരായ അനു ശിവരാമൻ, സി.പ്രദീപ്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.