പിണറായിയുടെ തൊലിയുരിച്ച് നിര്‍മ്മലാ സീതാരാമന്‍; കള്ളങ്ങളൊക്കെ പൊളിച്ചു കൊടുത്തു

1 min read

കേരളത്തിന് കിട്ടിയ പണത്തിന്റെ കണക്ക് എണ്ണിയെണ്ണി പറഞ്ഞ് നിര്‍മലാ സീതാരാമന്‍, എളമരം സാക്ഷി

നുണ പറഞ്ഞു നടന്ന പിണറായി വിജയനും കൂട്ടര്‍ക്കും രാജ്യസഭയില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കൃത്യമായ മറുപടി നല്‍കി. ഇനി ഇരുട്ട് കൊണ്ട് ഓട്ടയടക്കാന്‍ പിണറായിക്കും കൂട്ടര്‍ക്കും കഴിയില്ല. അത്രയക്കും കൃത്യവും വ്യക്തവുമായിരുന്നു നിര്‍മ്മലയുടെ കണക്കുകള്‍. പിണറായിയുടെ വാദം കേട്ട് ഡയലോഗ് ഫിറ്റ് ചെയ്ത എം.കെ. സ്റ്റാലിനും കിട്ടി നിര്‍മ്മലയുടെ അടി. തങ്ങളുടെ ദുര്‍നടപ്പിന് കേന്ദ്രത്തെ കുറ്റം പറഞ്ഞു നടക്കുകയായിരുന്നു സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പിണറായി വിജയന്‍ അത് ഏറ്റുപാടി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള എല്ലാ ശ്രമവും നിര്‍മ്മല പാര്‍ലമെന്റില്‍ പൊളിച്ചുകൊടുത്തു. ഇനി ഇടതുപക്ഷത്തിന് കേന്ദ്രത്തെ കുറ്റം പറയാന്‍ പറ്റില്ല. കേരളത്തിന്റെ ഓരം പറ്റി കേന്ദ്രത്തെ കുറ്റംപറയാന്‍ വന്ന തമിഴ്‌നാടിനും കേന്ദ്രത്തില്‍ നിന്ന് കിട്ടിയ തുകയുടെ കണക്ക് പറഞ്ഞതോടെ മിണ്ടാട്ടമില്ലാതായി. ഇതുവരെ എന്തുനുണകളാണ് ബാലഗോപാലും കൂട്ടരും പറഞ്ഞിരുന്നത്. ആദ്യം പറഞ്ഞു കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ടതില്‍ 57,000 കോടിയുടെ കുറവുണ്ടെന്ന് .പിന്നെ പറഞ്ഞു 6000 കോടിയുടെ കുറവുണ്ടെന്ന്. ഇപ്പോഴെല്ലാം കണക്കും പുറത്തായി.

ജി.എസ്.ടി പിരിവിനെക്കുറിച്ചായിരുന്നു ആദ്യം നിര്‍മല പറഞ്ഞത്. സംസ്ഥാന ജി.എസ്. ടി യുടെ 100 ശതമാവും സംസ്ഥാനങ്ങള്‍ക്കാണ്. അന്തര്‍സംസ്ഥാന വ്യാപാരവുമായി ബന്ധപ്പെട്ട ഐ.ജി.എസ്.ടിയുടെ 50 ശതമാനവും സംസ്ഥാനത്തിനാണ്. അതുകൂടാതെ കേന്ദ്രത്തിന് ലഭിക്കുന്ന സി.ജി.എസ്.ടിയുടെ 41 ശതമാനം വീണ്ടും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നു.

കേന്ദ്രനികുതി സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുന്നതിനെക്കുറിച്ചും അവര്‍ വിശദമായി പറഞ്ഞു. ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ പ്രകാരമാണ് കേന്ദ്രനികുതി വിഹിതം സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ച് നല്‍കുന്നത്. രണ്ടാം യുപി. എ കാലത്ത് അതായത്. 2010-2011 മുതല്‍ 2014-15 സാമ്പത്തികവര്‍ഷം വരെ 13 ൊം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്രനികുതിയുടെ 32 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ച് നല്‍കിയിരുന്നത്. എന്നാല്‍ മോദി അധികാരത്തില്‍ വന്നതോടെ 14 ാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകളനുസരിച്ച് അത് 42 ആയി ഉയര്‍ത്തി. 2015-16 മുതല്‍ 2019-20 വര്‍ഷത്തേക്കായിരുന്നു ഇത്. തുടര്‍ന്ന വന്ന 15ാം ധനകാര്യ കമ്മിഷന്‍ ജമ്മുകാശ്മീരിനുള്ള ഒരു ശതമാനം ഒഴിവാക്കി 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ചു നല്‍കി.

ഇതുപ്രകാരം നല്‍കിയ തുകയുടെ കണക്കും നിര്‍മ്മല പാര്‍ലിമെന്റിനെ അറിയിച്ചു. കേരളത്തിന് യു.പി.എ കാലത്ത് അതായത് 13 ാം ധനകാര്യ കമ്മിഷന്‍ കാലത്ത് 201015 കാലഘട്ടത്തില്‍ ആകെ കിട്ടിയ കേന്ദ്ര വിഹിതം 33,360 കോടി. അതേ സമയം മോദി വന്നതിന് ശേഷം 14 ാം ധനകാര്യ കമ്മിഷന്‍ കാലഘട്ടത്തില്‍ അതായ.് 20152020ല്‍ കിട്ടിയത് 80,188 കോടി രൂപ. 15 ാം ധനകാര്യകമ്മിഷന്‍ കാലഘട്ടത്തില്‍ അതായത് 20212026 വരെ കേരളത്തിന് അനുവദിച്ചത് 1,11,000 കോടി രൂപയും. ഇതോടെ പ്രതിപക്ഷത്തിന് മറുപടിയില്ലാതായി.

തമിഴ്‌നാടിന്റ കണക്കും നിര്‍മല എടുത്തുകാട്ടി. യു.പി.എ കാലത്ത് തമിഴ്‌നാടിന് കിട്ടിയത് 70,825 കോടി. മോദി വന്നപ്പോള്‍ അത് 1.29ലക്ഷം കോടിയായി. 2021 മുതല്‍ 2026 വരെയുള്ള കാലഘട്ടത്തില്‍ അനുവദിച്ചത് 2.36 ലക്ഷം കോടിയും.

കടമെടുപ്പിന്റെയും വരുമാനത്തിന്റെയും കാര്യത്തില്‍ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും താരതമ്യം ചെയ്യുന്നതിലുള്ള നിരര്‍ത്ഥകതയും അവര്‍ചൂണ്ടിക്കാട്ടി. റോഡ്, റെയില്‍ തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതും സൈനികവും പ്രതിരോധവും ആഭ്യന്തര സുരക്ഷയുമൊക്കെ നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്നും അതിനു വരുന്ന ചെലവുകളെക്കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടി.

ദീര്‍ഘകാലം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന മോദിക്ക് സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നന്നായി അറിയാമെന്നും നിര്‍മല പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും സമാനമായി കേന്ദ്രനികുതി വിഹിതം വിതരണം ചെയ്യുമ്പോള്‍ മാത്രമേ രാജ്യം പുരോഗമിക്കൂ. 199697 മുതല്‍ തീരുമാനമെടുക്കാതെ കിടക്കുകയായിരുന്ന 81,645 കോടിയുടെ നികുതി കൊടുത്തു തീര്‍ക്കാന്‍ മുന്‍ കൈയെടുത്തത് മോദിയാണെന്നും നിര്‍മമല ചൂണ്ടിക്കാട്ടി. ഏതായാലും സഖാക്കള്‍ ഇനി കള്ളക്കണക്കുകളും നുണകളുമായി വന്നാല്‍ ജനം ഇറങ്ങി ഇവരെ കൈകാര്യം ചെയ്യുന്ന സ്ഥിതി ആയി.

Related posts:

Leave a Reply

Your email address will not be published.