ഡിസംബര്‍ നാലിലേക്ക് മിസോറാം തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മാറ്റി
1 min readമിസോറാം തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ്. ഡിസംബര്‍ മൂന്ന് ഞായറാഴ്ച്ച മിസോറാം ജനങ്ങള്‍ക്ക് പ്രത്യേക ദിവസമായതിനാലാണ് നാളെ നടത്താനിരുന്ന നിയമസഭാ വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്ക് മാറ്റിയത്. മിസോറാമില്‍ നിന്നുള്ള എന്‍. ജി. ഒകള്‍ വോട്ടെണ്ണല്‍ മറ്റേതെങ്കിലും ജിവസത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. മധ്യപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാന്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ മൂന്നിന് നടക്കും. വോട്ടെണ്ണല്‍ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് മിസോറാമിന്റെ വിവിധ കോണുകളില്‍ നിന്ന് നിവേധനങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഡിസംബര്‍ നാലിലേക്ക് മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്.