ആര്‍ഡിഎക്സ് മിനിയുടെ പ്രണയ മെസേജുകള്‍

1 min read

ഇന്‍സ്റ്റഗ്രാമിലൂടെ എന്നും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മെസേജ് ഇടുന്ന ഒരാള്‍ ആര്‍ഡിഎക്സ് മിനിക്കുണ്ട്. ആര്‍ഡിഎക്സ് സിനിമയിലൂടെ മലാളികളുടെ മനസ്സില്‍ പതിഞ്ഞ താരമാണ് മഹിമ നമ്പ്യാര്‍. സ്ഥിരമായി മെസേജ് അയക്കുന്ന ഒരാളെക്കുറിച്ച് മനസ് തുറക്കുകയാണ് മഹിമ. മിന്നും വിജയമായ ആര്‍ഡിഎക്സിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ മഹിമ. ഒന്നിച്ചു വീട്ടില്‍ നിന്നിറങ്ങി വൈകിട്ട് ഒന്നിച്ച് തിരിച്ചെത്തുന്ന പോലെയാണ് ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ഒരു ആരാധകന്റെ മെസേജുകള്‍. ഇതിനിടെയിലുള്ള ഓരോ കാര്യവും സ്വയം സങ്കല്‍പ്പിച്ചു കളയും. തല്‍ക്കാലം എനിക്ക് എന്നോടു തന്നെയാണ് പ്രണയം. ഒരുപാട് ആഗ്രഹിച്ചു സിനിമയില്‍ വന്നതാണ്. വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമൊന്നും ചിന്തിക്കുന്നില്ല. ഇപ്പോള്‍ എങ്ങനെയാണോ അതുപോലെ ഹാപ്പിയായി, പോസിറ്റീവായി എന്നും ഇരിക്കണമെന്നാണ് ആഗ്രഹം” എന്നാണ് മഹിമ പറയുന്നത്. ഉണ്ണി മുകുന്ദന്റെ നായികയായി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേശാണ് പുറത്തിറങ്ങാനൊരുങ്ങുന്ന മഹിമയുടെ പുതിയ സിനിമ.

Related posts:

Leave a Reply

Your email address will not be published.