‘കാതലി’ന് കോടികള്‍ വാങ്ങി ജ്യോതിക;ആസ്തിയില്‍ സൂര്യയും ഒട്ടും പിന്നിലല്ല
1 min readചര്‍ച്ചയായി ജ്യോതികയുടെ പ്രതിഫലം
‘ഡോലി സജാകെ രഖന’ എന്ന ഹിന്ദി സിനിമയിലൂടെയാണ് ജ്യോതിക വെള്ളിത്തിരയില്‍ എത്തിയത്. ‘പൂവെല്ലാം കേട്ടുപ്പാര്‍’ എന്ന ചിത്രത്തിലൂടെ തമിഴില്‍ എത്തിയ ജ്യോതിക പിന്നീട് കെട്ടിപ്പടുത്തത് ഇന്‍സ്ട്രിയിലെ തന്നെ മികച്ച നടി എന്ന പട്ടവും. ഇതിനോടകം ഒരുപിടി മികച്ച സിനികളും കഥാപാത്രങ്ങളും സമ്മാനിച്ച ജ്യോതിക മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു.
നിലവില്‍ കാതല്‍ എന്ന മമ്മൂട്ടി ചിത്രമാണ് ജ്യോതികയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഈ അവസരത്തില്‍ ചിത്രത്തിനായി ജ്യോതിക വാങ്ങിയ പ്രതിഫലവും ആസ്തി സംബദ്ധിച്ച വിവരവുമാണ് പുറത്തു വരുന്നത്. ഒരു സിനിമയ്ക്ക് ജ്യോതിക വാങ്ങിക്കുന്ന പ്രതിഫലം നാല് മുതല്‍ അഞ്ച് കോടി വരെയാണ്. അങ്ങനെ ആണെങ്കില്‍ ജ്യോതിക കാതലിനായി വാങ്ങിയത് നാലോ അഞ്ചോ കോടി ആയിരിക്കുമെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല്പത് മില്യണ്‍ ഡോളറാണ് ജ്യോതികയുടെ ആകെ ആസ്തി.
20,000 ചതുരശ്ര അടിയുള്ള ആഡംബര ബംഗ്ലാവില്‍ ആണ് ജ്യോതികയും കുടുംബവും താമസിക്കുന്നത്. അടുത്തിടെയാണ് ചെന്നൈയിലെ ഈ അപ്പാര്‍ട്ട്മെന്റ് താരം സ്വന്തമാക്കിയത്. 70 കോടിയാണ് ഇതിന്റെ വിലയെന്നാണ് വിവരം. കൂടാതെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ജ്യോതികയുടെ പേരില്‍ സ്ഥലങ്ങളും ഉണ്ട്.
എന്നാല്‍ ആസ്തിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല സൂര്യയും. ഒരു ചിത്രത്തിനായി 25 കോടി വരെയാണ് സൂര്യ വാങ്ങിക്കുന്ന പ്രതിഫലം. പരസ്യ ചിത്രങ്ങള്‍ക്കായി രണ്ട് കോടി രൂപ വരെയാണ് സൂര്യ വാങ്ങിക്കുന്നത്. ഒരു വര്‍ഷത്തെ നടന്റെ വരുമാനം 30 കോടിയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.