ആസിഫ് അലി ഞെട്ടിയത് ബി.ടെക്കിലെ സ്‌മോക്കിങ് മകന്‍ അനുകരിച്ചപ്പോള്‍
1 min read
ബി.ടെക് വലിയ സക്‌സസായി അതിന്റെ പ്രോമോ സോങ്‌സും സീന്‍സുമെല്ലാം യൂട്യൂബിലും ടി.വിയിലും വന്നുകൊണ്ടിരിക്കുന്ന സമയം. സിനിമയിലെ രംഗം മകന്‍ അനുകരിച്ചപ്പോള്‍ നടന്‍ ആസിഫ് അലി ഞെട്ടിപ്പോയി. നടന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ കാണുന്നതിങ്ങനെ. മകന്‍ ആദു ഒരു ഡെനിംജാക്കറ്റുമിട്ട് ഒരു കൂളിംഗ് ഗ്ലാസും വച്ച് ഒരു സ്‌ട്രോ കട്ട് ചെയ്തിട്ട് ഇങ്ങനെ വലിച്ചോണ്ട് നില്‍ക്കുകയാണ്. ഞാന്‍ ഒരു നിമിഷം സ്തബ്ധനായിപ്പോയി. സിഗററ്റ് വലിക്കാന്‍ ഞാന്‍ എന്റെ മോനെ പ്രേരിപ്പിച്ചു എന്നാണെനിക്ക് തോന്നിയത്. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും സിനിമയിലൂടെ ഞാന്‍ കാണിക്കില്ലെന്ന ഒരു തീരുമാനമെടുക്കാന്‍ പോകുകയാണെന്ന് ആസിഫ് അലി പറഞ്ഞു.
നമ്മള്‍ ഒരു കഥാപാത്രത്തെ കാണിക്കുമ്പോള്‍ അയാളുടെ സ്വഭആവം പല രീതിയിലുള്ളതായിരിക്കും. സിഗരറ്റ് വലിക്കും, കള്ള്കുടിക്കും, ഉയരെയിലെ ഗോവിന്ദിനെ പോലെയുള്ള ഒരാളായിരിക്കാം. ആ കഥാ പാത്രം ചെയ്യുന് സമയത്ത് ഗോവിന്ദ് ഞാന്‍ ചെയ്യാനം, പക്ഷേ ആസിഡ് ഒഴിക്കില്ല എന്നു പറയാന്‍ പറ്റില്ല. അത് ഒരു കഥാ പാത്രമാണ്. ഒരു ക്യാരക്ടറിനെ ഒരു സ്‌ക്രീപ്റ്റ് റൈറ്ററോ സംവിധായകനോ നമ്മളെ വിശ്വസിച്ച് ഏല്പിക്കുകയാണെങ്കില്‍ നമ്മളത് ചെയ്യണം. കളളനായിട്ട് അഭിനിയ്ക്കുമ്പോള്‍ ഞാന്‍ കള്ളനായിരിക്കണം. ഞാന്‍ ഒരു മര്യാദക്കാരനായ കള്ളനാവമെന്ന് പറയുന്നതില്‍ കാര്യമില്ലല്ലോ. ഇതിന്റെ പൊളിറ്റിക്കള്‍ കറക്ടനെസ്സ് എനിക്ക് അറിയില്ല., ഇതെന്റെ ലോജിക്ക് മാത്രമാണെന്നും ആസിഫ് അലി പറയുന്നു.