ഓണം അവതാളത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ് കേട്
1 min readഓണത്തിന് കേരളത്തിലെ ജനങ്ങളെ അവതാളത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും അതും കേന്ദ്രത്തിന്റെ തലയിടേണ്ടെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. രാജ്യത്തെ ഏറ്റവും മോശം ധനമാനേജ്മെന്റ് കേരളത്തിലാണ്. ധനമന്ത്രി ബാലഗോപാല്‍ മറ്റെന്തെങ്കിലും പണിക്ക് പോകുന്നതാണ് നല്ലത്.
ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് ധനമന്ത്രി നിയമസഭയില്‍ നല്കിയ മറുപടിയില്‍ യുപിഎ സര്‍ക്കാര്‍ 2012-13 വര്‍ഷത്തില്‍ നല്കിയതിനേക്കാള് അഞ്ച് മടങ്ങ് ഗ്രാന്‍ഡും നികുതിയും എന്‍ഡിഎ സര്‍ക്കാര്‍ 2021-22 കാലത്ത് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായി പറയുന്നുണ്ട്. 2011-12ല്‍ 9699.58 കോടിയാണ് ആകെ സംസ്ഥാനത്തിന് കിട്ടിയതെങ്കില് 2021-22ല്‍ അത് 47,837.21 കോടിയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് എട്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും കേരളം അവഗണിക്കപ്പെട്ടു. എന്നാല്‍ മോദിയാണ് കേരളത്തെ ഏറ്റവും കൂടുതല്‍ സഹായിച്ച പ്രധാനമന്ത്രിയെന്നും കെ.സുരേന്ദ്രന് പറഞ്ഞു.