കുഴല്‍നാടന്‍ എം.എം.മണിയെ കുടുക്കും
1 min read ഇപ്പോള്‍ മാത്യു കുഴല്‍നാടനെതിരെ തിരിഞ്ഞിരിക്കുകയാണ് സി.പി.എം . അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ചും നടത്തി. കാരണം എന്തെന്നല്ലേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സുധാകരനുമൊക്കെ വായില്‍ തുണിതിരുകിയതുപോലെ നിന്നപ്പോള്‍ കുഴല്‍നാടന്‍ മാത്രം വീണയുടെ മാസപ്പടിക്കെതിരെ ശബ്ദിച്ചു. ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിംകുഞ്ഞിനുമൊക്കെ കര്‍ത്തയില്‍ നിന്ന് പടി കിട്ടിയിട്ടുണ്ടല്ലോ. സതീശന്‍ അഡ്ജസ്റ്റ് ചെയ്തിട്ടും കുഴല്‍നാടന്‍ നിന്നില്ല. അതാണ് കാരണം. കുഴല്‍നാടന്റെ ഇടുക്കി ഭൂമി ഇടപാടുകളില്‍ എന്തൊക്കെയോ ക്രമക്കേടുണ്ടത്രെ.
അതേതായാലും നന്നായി. വരവിനെക്കുറിച്ചും ചെലവിനെക്കുറിച്ചും ആദായ നികുതിയെക്കുറിച്ചുമൊക്കെ സംവാദമാകാമെന്നാണ് കുഴല്‍നാടന്‍ പറയുന്നത്. പക്ഷേ ഒരു കാര്യം , അപ്പുറത്ത് നിന്ന് ഇടുക്കിയിലെ നേതാവ് എം.എം.മണി കൂടി വേണം.
ഇടുക്കിയിലെ ഭൂമി ഇടപാടുകളിലെല്ലാംതട്ടിപ്പാണല്ലോ. അതിന്റെ പ്രധാന കണ്ണി സി.പി.എമ്മും. തോട്ടമുടമകളുടെ ദാസന്മാരായാണ് സി.പി.എമ്മുകാരുടെ നില്പ് തന്നെ. പാവം മണി , പെട്ടല്ലോ.
അല്ലാതെന്തുപറയാന്‍