മര്യാദ കാണിക്കണം’ മന്ത്രി റിയാസിനെ പരസ്യമായി വിമര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍
1 min readസംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. തന്നെ പോലെയുള്ള സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ മന്ത്രി പരിഗണിക്കുന്നില്ലെന്നും ഈ വര്‍ഷം പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് പോലും പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. അതുപോലെതന്നെ മുന്‍ മന്ത്രി ജി സുധാകരന് സ്നേഹവും പരിഗണനയും നല്‍കിയിരുന്നെന്നും ഗണേഷ് പറഞ്ഞു. റോഡ് ഉദ്ഘാടന ചടങ്ങില്‍ ഫണ്ട് അനുവദിച്ച ജി സുധാകരന്റെ ചിത്രം വയ്ക്കാതിരുന്ന സംഘാടകരെയും ഗണേഷ് വിമര്‍ശിച്ചു. പത്തനാപുരത്ത് ഈസ്റ്റ് കോക്കുളത്ത് ഏലപട്ടമല റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മന്ത്രി റിയാസിനെ എംഎല്‍എ പരസ്യമായി വിമര്‍ശിച്ചത്.