കശ്മീരില്‍ വന്‍ പുരോഗതിയെന്ന് ഉറുദു പത്രങ്ങള്‍
1 min read ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ , പ്രത്യേകിച്ച് ജമ്മുകാശ്മീരിലേത് വളരെയധികം പ്രതീക്ഷ നല്‍കുന്നതാണെന്ന് ഇന്ത്യയിലെ പ്രമുഖ ഉറുദു പത്രങ്ങള്‍ പറയുന്നു. ദീര്‍ഘനാളത്തെ കഠിന പ്രയത്നങ്ങള്‍ക്ക് ഫലം കാണുന്നു, കാശ്മീരിലും കാശ്മീരികള്‍ക്കും നമുക്ക് ഈ മാറ്റം കാണാം. ഇത്തവണ ശ്രീനഗറില്‍ ആഗ്സത്15ന് സ്വാതന്ത്ര്യദിനം ഗംഭീരമായാണ് ആഘോഷിച്ചത്.
കാശ്മീരില്‍ ജനങ്ങളും ഭരണകൂടവും തമ്മില്‍ വിശ്വാസത്തിന്റെ അന്തരീക്ഷം ഉണ്ടായിക്കഴിഞ്ഞെനന് റോസ്നാമ രാഷ്ട്രീയ സഹാറ മുഖപ്രസംഗം പറയുന്നു. ഇതേ രീതി തുടരുകയും കശ്മീരിലെ സാധാരണക്കാരുമായി കൂടുതല്‍ സൗഹാര്ദ്ദപൂര്ണമായ നിലപാടെടുക്കാനും അവിടത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളണമെന്നും പത്രം അഭിപ്രായപ്പെട്ടു. സഹാറാ, ഇന്‍ക്വിലാബ്, സിയാസത്ത് തുടങ്ങിയ പത്രങ്ങളും ഇത്തവണത്തെ സ്വാതന്ത്ര്യദിന ചടങ്ങുകളെ പ്രശംസിച്ചു.