പി.എഫ്.ഐ ഭീകര പ്രവര്‍ത്തനം: ഗ്രീന്‍വാലി ഏറ്റെടുത്തു
1 min readപി.എഫ്ഐയുടെ മഞ്ചേരിയിലെ ഗ്രീന്‍വാലി എന്‍.ഐ. എ ഏറ്റെടുത്തു
നിരോധിക്കപ്പെട്ട ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും വലിയ ആയുധ പരിശീലന കേന്ദ്രമായ മലപ്പുറം മഞ്ചേരിയിലെ ഗ്രീന്‍വാലി എന്‍.ഐ.എ ഏറ്റെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും വലിയ ആയുധ ശേഖരവും പരിശീലന കേന്ദ്രവും ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് എന്‍.ഐ.എ അറിയിച്ചു. 25 ലധികം ഏക്കര്‍ സ്ഥലത്താണ് ്ഗ്രീന്വാലി സ്ഥിതി ചെയ്യുന്നത്. ഗ്രീന്‍വാലി അക്കാഡമി എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്.
ആയുധ പരിശീലനം, ശാരീരിക പരിശീലനം എന്നിവ നടത്താനും സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനും പരീക്ഷിക്കാനും ഇവിടം ഉപയോഗിച്ചിരുന്നു.കൊലപാതകങ്ങളും അക്രമങ്ങളും ഉള്‍പ്പെടെയുള്ള കുറ്റം ചെയ്ത പി.എഫ്.ഐ കേഡര്‍മാരെ ള ഒളിപ്പിക്കാനും ഈ താവളം ഉപയോഗിച്ചിരുന്നു.
പി.എഫ്.ഐയുടെ വിഷലിപ്തമായ ആശയങ്ങള്‍ പ്രവര്‍ത്തകരിലും സാധാരണക്കാരിലുമെത്തിക്കാനും വര്‍ഗീയ അജന്‍ഡയും വിഭജനാത്മകമായ നയങ്ങളും ആളുകളിലെത്തിക്കാനും ഉള്ള പരിശീലന കേന്ദ്രമായാണ് ഈ സ്ഥലം ഉപയോഗിച്ചത്. ഇതുവരെ കേരളത്തില്‍ പി.എഫ്.ഐയുടെ 18 കേന്ദ്രങ്ങളാണ് യു.എ.പി.എ പ്രകാരം എന്‍.ഐ.എ അറ്റാച്ച് ചെയ്തിരിക്കുന്നത്. മലബാര്‍ ഹൗസ്, പെരിയാര്‍ വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, തിരുവനന്തപുരം എഡ്യുക്കേഷണല്‍ ഏന്‍ഡ് സെര്‍വിസ് ടെസ്റ്റ് തുടങ്ങിയവയാണിവ. ഇതുകൂടാതെ ആയുധപരിശീലനവും കൊലപാതകങ്ങളും ആക്രമണങ്ങളും നടത്താന്‍ പരിശീലനവും നല്‍കിയിരുന്നു മറ്റ് 12കേന്ദങ്ങളും എന്‍.ഐ. എ അറ്റാച്ച് ചെയ്തിരുന്നു.
മഹാരാഷ്ട്രയില്‍ ഐ.എസ്.ഐ.എസ് പ്രവര്‍ത്തനം നടത്തിയ കേസില്‍ ഇതുവരെ അഞ്ചുപേരയെും എന്‍.ഐ എ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ പുനെയില്‍ നിന്ന് അദാനനലി സര്‍ക്കാര്‍ (43)എന്ന ഡോക്ടറെയും എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇസഌമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ഏന്‍ഡ് ലെവന്‍ഡ്, ഇസ്ലാമിക് സ്റ്റേറ്റ ്ഓഫ ഇറാക്ക് ഏന്‍ഡ് സിറിയ്, ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ കൊറാസ് പ്രോവിന്‍സ്, ഐ.എസ്.ഐ.എസ് കെ. തുടങ്ങിയ ഭീകര സംഘടനകളുമായും ഇയാല്‍ യോജിച്ചു പ്രവര്‍ത്തിച്ചിരുന്നുവത്രെ.